മാലിന്യം കൂട്ടിയിട്ട നിലയിൽ

കരിവള്ളിക്കുന്ന് മാലിന്യ കേന്ദ്രം പ്ലാന്‍റ്​ നിർമാണം കടലാസിൽ; മാലിന്യം കുന്നുകൂടുന്നു

സു​ൽ​ത്താ​ൻ ബ​ത്തേ​രി: ന​ഗ​ര​ത്തി​ൽ നി​ന്നും നാ​ല് കി​ലോ​മീ​റ്റ​ർ അ​ക​ലെ ക​രി​വ​ള്ളി​ക്കു​ന്നി​ലെ മാ​ലി​ന്യ പ്ലാ​ന്‍റ്​ നി​ർ​മാ​ണം ക​ട​ലാ​സി​ൽ. മാ​ലി​ന്യം ഇ​വി​ടെ കു​ന്നു​കൂ​ടു​മ്പോ​ൾ ന​ഗ​ര​ത്തി​ലെ മാ​ലി​ന്യ നീ​ക്ക​ത്തെ​യും അ​ത്​ ബാ​ധി​ക്കു​ന്നു. ന​ഗ​ര​ത്തി​ന്‍റെ സ​മീ​പ​ഭാ​ഗ​ങ്ങ​ളി​ൽ അ​ജ്ഞാ​ത​ർ മാ​ലി​ന്യം കൊ​ണ്ടി​ടു​ന്ന​ത് പ​തി​വാ​യി​രി​ക്കു​ക​യാ​ണ്.

ഈ ​സാ​ഹ​ച​ര്യം ഇ​ല്ലാ​താ​ക്കാ​നും പ്ലാ​ന്‍റ്​ വ​രു​ന്ന​തു​വ​രെ കാ​ത്തി​രി​ക്ക​ണം. ക​രി​വ​ള്ളി​ക്കു​ന്നി​ൽ അ​ര​യേ​ക്ക​റോ​ളം സ്ഥ​ല​ത്താ​ണ് ന​ഗ​ര​സ​ഭ​യു​ടെ മാ​ലി​ന്യ കേ​ന്ദ്ര​മു​ള്ള​ത്. സു​ൽ​ത്താ​ൻ ബ​ത്തേ​രി ന​ഗ​ര​ത്തി​ൽ​നി​ന്നും എ​ത്തി​ക്കു​ന്ന മാ​ലി​ന്യം നാ​ല​ഞ്ചു​വ​ർ​ഷം മു​മ്പു​വ​രെ ഇ​വി​ടെ ക​ത്തി​ക്കു​ന്ന​ത്​ പ​തി​വാ​യി​രു​ന്നു. പ​രി​സ​ര​വാ​സി​ക​ൾ ഹൈ​കോ​ട​തി​യെ സ​മീ​പി​ച്ച​തോ​ടെ പ്ലാ​സ്റ്റി​ക് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​യു​ടെ ക​ത്തി​ക്ക​ൽ നി​ർ​ത്തി​വെ​ച്ചു.

ഇ​പ്പോ​ൾ മാ​ലി​ന്യ​ത്തി​ൽ നി​ന്നും പ്ലാ​സ്റ്റി​ക് വേ​ർ​തി​രി​ച്ച് ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ലെ സം​സ്ക​ര​ണ ശാ​ല​ക​ളി​ലേ​ക്ക് ക​യ​റ്റി​യ​യ​ക്കു​ക​യാ​ണ്. അ​ല്ലാ​ത്ത​വ ജൈ​വ​വ​ള​മാ​ക്കു​ന്നു​ണ്ടെ​ന്ന് പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും കാ​ര്യ​മാ​യി ഒ​ന്നു​മി​ല്ല. ഏ​താ​നും വ​ർ​ഷം​മു​മ്പ് ജ​ർ​മ​ൻ സാ​ങ്കേ​തി​ക വി​ദ്യ​യി​ലു​ള്ള പ്ലാ​ന്‍റ്​ നി​ർ​മി​ക്കാ​നാ​ണ് ഒ​രു​ക്കം ന​ട​ത്തി​യ​ത്. ഡി​ഡാ​ക്സ് ബ​യോ എ​ന​ർ​ജി എ​ന്ന ക​മ്പ​നി​യാ​ണ് നി​ർ​മാ​ണം ഏ​റ്റ​ത്. തു​ട​ക്ക​ത്തി​ൽ മൂ​ന്ന് കോ​ടി​യാ​യി​രു​ന്നു നി​ർ​മാ​ണ ചെ​ല​വ് പ്ര​തീ​ക്ഷി​ച്ച​ത്. പി​ന്നീ​ട​ത് അ​ഞ്ച് കോ​ടി​യാ​യി.

ക​മ്പ​നി പ​ണം മു​ട​ക്കി പ്ലാ​ന്‍റ്​ നി​ർ​മി​ക്കു​മ്പോ​ൾ മു​ട​ക്കി​യ പ​ണം തി​രി​ച്ചു​പി​ടി​ക്കാ​നു​ള്ള അ​വ​കാ​ശ​വും ക​മ്പ​നി​ക്ക് കൊ​ടു​ത്തി​രു​ന്നു. മാ​ലി​ന്യ​ത്തി​ൽ നി​ന്നും വൈ​ദ്യു​തി​യും ജൈ​വ​വ​ള​വും നി​ർ​മി​ച്ച് വി​ൽ​ക്കു​ന്ന​തോ​ടെ ഡി​ഡാ​ക്സി​ന് മു​ട​ക്കി​യ പ​ണം ക​ണ്ടെ​ത്താ​നാ​വും. മു​ക്കാ​ൽ കോ​ടി​യോ​ളം മു​ട​ക്കി ന​ഗ​ര​സ​ഭ മ​തി​ൽ നി​ർ​മി​ച്ചു. എ​ന്നാ​ൽ, പി​ന്നീ​ട് കാ​ര്യ​മാ​യി ഒ​ന്നും ന​ട​ന്നി​ല്ല. അ​ഴു​കാ​ത്ത മാ​ലി​ന്യം ഇ​ഷ്ടി​ക രൂ​പ​ത്തി​ലാ​ക്കാ​വു​ന്ന യ​ന്ത്രം ഏ​താ​നും മാ​സം മു​മ്പ് എ​ത്തി​ച്ചി​രു​ന്ന​താ​യി ഡി​വി​ഷ​ൻ കൗ​ൺ​സി​ല​ർ വ​ത്സ ജോ​സ് പ​റ​ഞ്ഞു.

സു​ൽ​ത്താ​ൻ ബ​ത്തേ​രി ന​ഗ​രം രാ​ജ്യ​ത്തു​ത​ന്നെ ശ്ര​ദ്ധ​യാ​ക​ർ​ഷി​ച്ച 'ക്ലീ​ൻ സി​റ്റി'​യാ​ണ്. മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ന്ന​ത് ക​ർ​ശ​ന​മാ​യി നി​രോ​ധി​ച്ചാ​ണ് ഇ​ത് ന​ട​പ്പാ​ക്കു​ന്ന​ത്. അ​തേ​സ​മ​യം, ന​ഗ​ര​ത്തി​ൽ ബൈ​പാ​സ് റോ​ഡ് ഉ​ൾ​പ്പെ​ടെ പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ൽ മാ​ലി​ന്യ നി​ക്ഷേ​പം വ്യാ​പ​ക​മാ​യി​ട്ടു​ണ്ട്. ന​ഗ​ര​ത്തി​ൽ മാ​ലി​ന്യം നി​ക്ഷേ​പി​ക്കാ​നു​ള്ള കു​ട്ട​ക​ളൊ​ന്നു​മി​ല്ല. ആ​ധു​നി​ക പ്ലാ​ന്‍റ്​ യാ​ഥാ​ർ​ഥ്യ​മാ​യാ​ലേ ന​ഗ​ര​ത്തി​ൽ​നി​ന്നും കൂ​ടു​ത​ൽ മാ​ലി​ന്യം ശേ​ഖ​രി​ച്ച് ക​രി​വ​ള്ളി​ക്കു​ന്നി​ലേ​ക്ക് കൊ​ണ്ടു​പോ​കാ​നാ​വൂ.

Tags:    
News Summary - Karivallikunnu waste plant construction on paper; Garbage piles up

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.