ശി​വ പാ​ർ​വ​ണ

ര​ണ്ട​ര വ​യ​സ്സു​കാ​രി പു​ഴ​യി​ൽ വീ​ണ​താ​യി സം​ശ​യം

സു​ൽ​ത്താ​ൻ ബ​ത്തേ​രി: ബ​ന്ധു​വീ​ട്ടി​ൽ വി​രു​ന്നി​നെ​ത്തി​യ ര​ണ്ട​ര വ​യ​സ്സു​കാ​രി പു​ഴ​യി​ൽ വീ​ണ​താ​യി സം​ശ​യം. മീ​ന​ങ്ങാ​ടി​ക്ക​ടു​ത്ത് പു​ഴ​ങ്കു​നി മ​ല​ക്കാ​ട് പു​ഴ​യി​ലാ​ണ് ക​ൽ​പ​റ്റ മാ​നി​വ​യ​ൽ ത​ട്ടാ​ര​ത്തൊ​ടി ഷി​ജു-​ധ​ന്യ ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ ശി​വ പാ​ർ​വ​ണ​യെ​യാ​ണ് കാ​ണാ​താ​യ​ത്.

ശ​നി​യാ​ഴ്ച രാ​വി​ലെ പ​ത്തോ​ടെ​യാ​ണ് കു​ട്ടി​യെ കാ​ണാ​താ​കു​ന്ന​ത്. പു​ഴ​ങ്കു​നി ചെ​വാ​യി​ൽ ര​ഞ്ജി​ത്തിെൻറ വീ​ട്ടി​ൽ വി​രു​ന്നി​നെ​ത്തി​യ​താ​യി​രു​ന്നു കു​ട്ടി​യു​ടെ കു​ടും​ബം. അ​ൽ​പ​നേ​രം വീ​ട്ടു​കാ​രു​ടെ ശ്ര​ദ്ധ തെ​റ്റി​യ​പ്പോ​ൾ കു​ട്ടി​യെ കാ​ണാ​താ​വു​ക​യാ​യി​രു​ന്നു. വീ​ടി​ന​ടു​ത്താ​ണ് പു​ഴ. പു​ഴ​യോ​ര​ത്തെ ചെ​ളി​യി​ൽ കു​ട്ടി​യു​ടെ കാ​ൽ​പ്പാ​ടു​ക​ൾ ക​ണ്ടെ​ത്തി.

കു​ട്ടി​യു​ടെ ദേ​ഹ​ത്ത് ആ​ഭ​ര​ണ​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്ന​താ​യി മേ​പ്പാ​ടി​യി​ലെ ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു. സ്ഥ​ല​ത്ത് അ​പ​രി​ചി​ത​രു​ടെ സാ​ന്നി​ധ്യ​മു​ണ്ടാ​യി​രു​ന്ന​താ​യും ചി​ല​ർ സം​ശ​യം പ്ര​ക​ടി​പ്പി​ക്കു​ന്നു​ണ്ട്. ക​ൽ​പ​റ്റ, സു​ൽ​ത്താ​ൻ ബ​ത്തേ​രി ഫ​യ​ർ​ഫോ​ഴ്സും ക​ൽ​പ​റ്റ തു​ർ​ക്കി ജീ​വ​ൻ ര​ക്ഷാ​സ​മി​തി പ്ര​വ​ർ​ത്ത​ക​രു​മാ​ണ് തി​ര​ച്ചി​ലി​നാ​യി എ​ത്തി​യ​ത്. തി​ര​ച്ചി​ൽ ഞാ​യ​റാ​ഴ്ച​യും തു​ട​രും.




Tags:    
News Summary - girl suspected to have fallen into river

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.