എച്ച് .എസ്.എസ്
വിഭാഗം നാടകം കാണാനെത്തിയ നിറഞ്ഞ സദസ്സ്
സുൽത്താൻ ബത്തേരി: 42ാമത് ജില്ല സ്കൂൾ കലോത്സവത്തിൽ മൂന്നാം ദിവസം 242 ഇനങ്ങൾ പൂർത്തിയായപ്പോൾ മാനന്തവാടി ഉപജില്ല ഒന്നാമത്. 804 പോയന്റുമായാണ് മാനന്തവാടി ഒന്നാമതെത്തിയത്. സുൽത്താൻ ബത്തേരി 787 പോയന്റുമായി രണ്ടാം സ്ഥാനത്തുണ്ട്. 742 പോയന്റുമായി വൈത്തിരി ഉപജില്ല മൂന്നാം സ്ഥാനത്താണ്. അവസാനദിനമായ വ്യാഴാഴ്ച അറബനമുട്ട്, പൂരക്കളി, മാർഗം കളി, മോഹിനിയാട്ടം, കഥകളി, ഓട്ടംതുള്ളൽ, സംഘഗാനം തുടങ്ങിയ ഇനങ്ങളാണ് വേദിയിലെത്തുക.
വൈകീട്ട് 3.30നാണ് സമാപന സമ്മേളനം. സ്കൂൾ തലത്തിൽ എം.ജി.എം.എച്ച്.എസ് മാനന്തവാടി 148 പോയന്റുമായി മുന്നിലാണ്. ജി.വി.എച്ച്.എസ്.എസ് മാനന്തവാടി 131 പോയന്റുമായി രണ്ടാം സ്ഥാനത്താണ്. പിണങ്ങോട് ഡബ്ല്യൂ.ഒ.എച്ച്.എസ്.എസ് 124 പോയന്റ് നേടി മൂന്നാം സ്ഥാനത്തും എൻ.എസ്.എസ്.ഇ.എച്ച്.എസ്.എസ് കൽപറ്റ 123 പോയന്റുമായി നാലാം സ്ഥാനത്തും, ജി.എച്ച്.എസ്.എസ് മീനങ്ങാടി 89 പോയന്റുമായി അഞ്ചാം സ്ഥാനത്തുമാണ്.
യു.പി, എച്ച്.എസ് വിഭാഗം സംസ്കൃതോത്സവത്തിൽ ഉപജില്ല തലത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ സുൽത്താൻ ബത്തേരി ഉപജില്ല 90 പോയന്റുമായി ചാമ്പ്യൻപട്ടം സ്വന്തമാക്കി. മാനന്തവാടി 85 പോയന്റുമായി രണ്ടാം സ്ഥാനത്തും വൈത്തിരി ഉപജില്ല 80 പോയന്റുമായി മൂന്നാം സ്ഥാനവും സ്വന്തമാക്കി. യു.പി വിഭാഗത്തിൽ 90 പോയന്റുകൾ പങ്കിട്ട് സുൽത്താൻബത്തേരി, മാനന്തവാടി ഉപജില്ലകൾ ചാമ്പ്യന്മാരായി. 85 പോയന്റ് നേടി വൈത്തിരി ഉപജില്ല രണ്ടാം സ്ഥാനം നേടി. സ്കൂളുകളിൽ ഹൈസ്കൂൾതലത്തിൽ 70 പോയന്റുമായി ജി.എച്ച്.എസ്.എസ് പടിഞ്ഞാറത്തറ ഒന്നാം സ്ഥാനം നേടി.
60 പോയന്റുമായി ഫാ.ജി.കെ.എം.എച്ച്.എസ്.എസ് കണിയാമ്പറ്റക്കാണ് രണ്ടാം സ്ഥാനം. സുൽത്താൻബത്തേരി അസംപ്ഷൻ എച്ച്.എസ് 35 പോയന്റ് മൂന്നാം സ്ഥാനവും സ്വന്തമാക്കി. യു.പി വിഭാഗത്തിൽ സുൽത്താൻ ബത്തേരി അസംപ്ഷൻ എ.യു.പി.എസും നടവയൽ സെന്റ് തോമസ് എച്ച്.എസും ചാമ്പ്യൻ പട്ടം തുല്ല്യമായി പങ്കിട്ടു. 45 പോയന്റാണ് സ്കൂളുകൾ പങ്കിട്ടത്. കുഞ്ഞോം എ.യു.പി.എസും ജി.യു.പി.എസും 35 പോയന്റുകൾ പങ്കിട്ട് രണ്ടാം സ്ഥാനം നേടി. എച്ച്.ഐ.എം.യു.പി.എസ് കൽപറ്റ 15 പോയന്റ് നേടി മൂന്നാം സ്ഥാനം നേടി.
സുൽത്താൻ ബത്തേരി: ജില്ല സ്കൂൾ അറബിക് കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ 95 പോയന്റ് പങ്കിട്ട് സുൽത്താൻബത്തേരി, മാനന്തവാടി ഉപജില്ലകൾ കിരീടം സ്വന്തമാക്കി. 93 പോയന്റുമായി വൈത്തിരി ഉപജില്ലക്കാണ് രണ്ടാം സ്ഥാനം. യു.പി വിഭാഗത്തിൽ 65 പോയന്റുമായി മാനന്തവാടി ചാമ്പ്യന്മാരായി. 63 പോയന്റുമായി സുൽത്താൻ ബത്തേരി രണ്ടാം സ്ഥാനവും 60 പോയന്റുമായി വൈത്തിരി മൂന്നാം സ്ഥാനവും നേടി.
സ്കൂൾ തലത്തിൽ മുട്ടിൽ ഡബ്ല്യൂ.ഒ.വി.എച്ച്.എസ്.എസും യു.പി വിഭാഗത്തിൽ ഡബ്ല്യൂ.ഒ.യു.പി.എസും (53 പോയന്റ്) ചാമ്പ്യന്മാരായി. ഡബ്ല്യൂ.എം.ഒ. വി.എച്ച്. എസ്.എസ് 65 പോയന്റാണ് നേടിയത്. ഹൈസ്കൂൾ വിഭാഗത്തിൽ ഡബ്ല്യൂ. ഒ.എച്ച്.എസ്.എസ് പിണങ്ങോട് 45 പോയന്റുമായി രണ്ടാം സ്ഥാനത്തും 40 പോയന്റുമായി ക്രസന്റ് പബ്ലിക് എച്ച്.എസ് പനമരം മൂന്നാം സ്ഥാനവും സ്വന്തമാക്കി. യു.പിയിൽ പനമരം ക്രസന്റ് സ്കൂൾ 25 പോയന്റുമായി രണ്ടാം സ്ഥാനം നേടി. മൂന്നാം സ്ഥാനം നേടി വെള്ളമുണ്ട ജി.യു.പി.എസിനാണ്. സ്കൂൾ 20 പോയന്റ് നേടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.