ക​ടു​വ ഓ​ടി​ച്ച ബി​നു

സുൽത്താൻ ബത്തേരി: തൊണ്ടർനാട് പഞ്ചായത്തിലെ പുതുശ്ശേരിയിൽ തോമസ് എന്ന കർഷകനെ കടുവ ആക്രമിച്ച് കൊന്ന സംഭവത്തിന്‍റെ അലയൊലികൾ അടങ്ങുംമുമ്പെ ജില്ലയിൽ വീണ്ടും കടുവ ആക്രമണ ഭീതി. പൂതാടി പഞ്ചായത്തിലെ പാപ്ലശ്ശേരി പരപ്പനങ്ങാടിയിൽ താമസ സ്ഥലത്തേക്ക് പോകുകയായിരുന്ന യുവാവിനുനേരെ കടുവ പാഞ്ഞടുത്തു.

ഭാഗ്യം കൊണ്ട് മാത്രമാണ് യുവാവ് കടുവയുടെ ആക്രമണത്തിൽനിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടത്. പാമ്പ്ര സമരഭൂമിയിലെ മരിയനാട് ഭാഗത്ത് കുടിൽകെട്ടി താമസിക്കുന്ന ബിനുവിനെയാണ് പരപ്പനങ്ങാടിയിൽ കടുവ ആക്രമിക്കാൻ ശ്രമിച്ചത്. ആക്രമിക്കാൻ ചാടിയടുത്ത കടുവയിൽനിന്ന് ജീവൻപണയം വെച്ച് മരത്തിൽ കയറുകയായിരുന്നു ബിനു.

മരത്തിൽ കയറാൻ കഴിഞ്ഞതിനാലാണ് ബിനു രക്ഷപ്പെട്ടത്. ബുധനാഴ്ച രാത്രി ഒമ്പതിനാണ് സംഭവം. വണ്ണം കുറഞ്ഞ സിൽവറോക്ക് മരമായതിനാൽ കടുവക്ക് കയറാനായില്ല. എന്നാൽ മരത്തിന് ചുറ്റും കുറച്ചു നേരം മുരണ്ടു കൊണ്ട് നടന്നു. വെപ്രാളത്തിൽ മരത്തിൽ കയറുന്നതിനിടെ ബിനുവിന്‍റെ കൈക്കും മറ്റും മരത്തിലുരഞ്ഞ് പരിക്കേറ്റതിനാൽ ആശുപത്രിയിൽ ചികിത്സ തേടി.

പൂ​താ​ടി​യി​ൽ ക​ടു​വ എ​ത്തി​യ സ്ഥ​ല​ത്ത് എം.​എ​ൽ.​എ ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ ​റേഞ്ചോഫി​സ​ർ അ​ബ്ദു​ൽ സ​ലാ​മു​മാ​യി ച​ർ​ച്ച ന​ട​ത്തു​ന്നു

 

ഐ.സി. ബാലകൃ്ണൻ എം.എൽ.എ ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി വനപാലകരുമായി ചർച്ച നടത്തി. തുടർന്ന് പ്രദേശത്ത് കാമറകൾ സ്ഥാപിച്ചു. അടുത്ത ദിവസം കൂട് സ്ഥാപിക്കാനും തീരുമാനിച്ചിട്ടുണ്ട്. കടുവയുടെ കാൽപ്പാടിനായി തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. പാപ്ലശേരി, മോസ്കോക്കുന്ന്, വളാഞ്ചേരി, പരപ്പനങ്ങാടി പ്രദേശങ്ങളിൽ ഒരു മാസം മുമ്പ് കടുവയുടെ സാന്നിധ്യമുണ്ടായിരുന്നു. കൂടൊരുക്കി പിടികൂടണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടെങ്കിലും വനം വകുപ്പ് തയാറായില്ല. ഒരു മാസം മുമ്പ് തിരച്ചിൽ നടത്തിയിരുന്നതാണ്.

പാമ്പ്ര എസ്റ്റേറ്റ് ചെതലയം കാടിനോട് ചേർന്നു കിടക്കുന്നതാണ്. ഇടക്കിടെ ഇവിടെ കടുവ എത്താൻ കാരണവും ചെതലയം കാടിന്‍റെ സാന്നിധ്യമാണ്. കാട്ടുപന്നി, മാൻ, കാട്ടാട് എന്നിവയൊക്കെ പാമ്പ്രയിൽ ധാരാളമുണ്ട്. അരുവികൾ, കുളം എന്നിവയും കടുവകളെ ആകർഷിക്കും. എസ്റ്റേറ്റിന്‍റെ ഒരു ഭാഗത്ത് ആദിവാസികളുടെ കുടിൽ കെട്ടി സമരം നടക്കുന്നതിനാൽ കടുവ സാന്നിധ്യത്തിന് പ്രാധാന്യമേറുകയാണ്. മനുഷ്യ ജീവന് അപകടമുണ്ടാകാതിരിക്കാൻ സർക്കാറിന്‍റെ അടിയന്തര നടപടികളാണ് ഇവിടെ ആവശ്യം.

പൊൻമുടിക്കോട്ടയിൽ പുലി വളർത്തുനായെ കൊന്നു

അ​മ്പ​ല​വ​യ​ൽ: പൊ​ൻ​മു​ടി​ക്കോ​ട്ട​യി​ൽ പു​ലി വ​ള​ർ​ത്തു​നാ​യ​യെ കൊ​ന്നു. പൊ​ൻ​മു​ടി​ക്കോ​ട്ട കു​റ്റി​ക്കാ​ട​ൻ റെ​ജി​യു​ടെ വ​ള​ർ​ത്തു നാ​യെ ആ​ണ് പു​ലി ആ​ക്ര​മി​ച്ച് കൊ​ന്ന​ത്. വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ ര​ണ്ടോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ബ​ഹ​ളം കേ​ട്ട് വീ​ട്ടു​കാ​ർ പു​റ​ത്തി​റ​ങ്ങി​യ​പ്പോ​ഴേ​ക്കും പു​ലി ഓ​ടി മ​റ​ഞ്ഞു. പ​രി​സ​ര​ത്ത് ക​ണ്ട കാ​ൽ​പാ​ടു​ക​ൾ പു​ലി​യു​ടേ​താ​ണെ​ന്ന് വ​നം​വ​കു​പ്പ് സ്ഥി​രീ​ക​രി​ച്ചു. ആ​ഴ്ച​ക​ളാ​യി പ്ര​ദേ​ശ​ത്ത് ക​ടു​വ​ ഭീ​തി നി​ല​നി​ൽ​ക്കു​ക​യാ​ണ്.

ക​ടു​വ​യെ പി​ടി​കൂ​ടു​ന്ന​തി​നാ​യി പൊ​ൻ​മു​ടി​കോ​ട്ട​യി​ൽ കൂ​ടും എ​ട്ടു നി​രീ​ക്ഷ​ണ കാ​​മ​റ​ക​ളും നേ​ര​ത്തെ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. ക​ടു​വ ഭീ​തി​ക്കി​ടെ​യാ​ണ് പ്ര​ദേ​ശ​ത്ത് പു​ലി​യു​ടെ ആ​ക്ര​മ​ണം കൂ​ടി ഉ​ണ്ടാ​യ​ത്. ഇ​തോ​ടെ പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ഭീ​തി ഏ​റി. ക​ടു​വ​യെ നി​രീ​ക്ഷി​ക്കു​ന്ന​തി​നാ​യി കു​റ​ച്ചു ദി​വ​സ​ങ്ങ​ളാ​യി വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്ത് ക്യാ​മ്പ് ചെ​യ്യു​ന്നു​ണ്ട്. ക​ടു​വ​യു​ടെ​യും പു​ലി​യു​ടെ​യും ആ​ക്ര​മ​ണ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​ടി​യ​ന്ത​ര ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് സ​മ​രം ശ​ക്ത​മാ​ക്കാ​നാ​ണ് ആ​ക്ഷ​ൻ ക​മ്മി​റ്റി​യു​ടെ തീ​രു​മാ​നം.

Tags:    
News Summary - Fear of tiger attack again in Wayanad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.