മുട്ടില്‍ മരം മുറി: അഭിഭാഷക കമീഷൻ തെളിവെടുപ്പ് നടത്തി

 സുല്‍ത്താന്‍ ബത്തേരി: മുട്ടില്‍ മരംമുറി കേസില്‍ പിടികൂടിയ മരങ്ങള്‍ ശരിയായി സംരക്ഷിക്കുന്നില്ലെന്ന പ്രതികളുടെ പരാതിയില്‍ ജില്ല കോടതി നിയോഗിച്ച അഭിഭാഷക കമീഷന്‍ മിനിമോൾ മാത്യു തെളിവെടുപ്പ് നടത്തി. മഴയും വെയിലും ഈർപ്പവും ഏൽക്കാതെ തറയിൽ നിന്നും ഒരുമീറ്റർ ഉയരത്തിലാണ് തടികൾ സൂക്ഷിക്കേണ്ടത്. പക്ഷെ അങ്ങനെയല്ല സംരക്ഷിക്കുന്നതെന്നാണ് പ്രതികൾ കോടതിയിൽ ഹരജി നൽകിയത്. പ്രതികളുടെ പരാതിയില്‍ പരിശോധന നടത്താനാണ് ജില്ല കോടതി കമീഷനെ നിയോഗിച്ചത്. വെള്ളിയാഴ്ച 3.30ഓടെ കുപ്പാടിയിലെ വനംവകുപ്പിന് കീഴിലുള്ള ടിമ്പര്‍ ഡിപ്പോയിലെത്തിയ കമീഷന്‍ പരിശോധന നടത്തി.

അഭിഭാഷക കമീഷന്‍ കുപ്പാടിയിലെ മരം ഡിപ്പോയില്‍ പരിശോധനക്ക് എത്തിയത് മരംമുറി കേസിലെ പ്രതികളിലൊരാളായ ജോസുകുട്ടി അഗസ്റ്റിനും അഭിഭാഷകന്‍ ശശികുമാറിനും ഒപ്പമാണ്. നിയമപരമായി ഇതില്‍ തെറ്റില്ലെങ്കിലും ഇങ്ങനെയൊരു കീഴ് വഴക്കമില്ലെന്നാണ് നിയമ വിദഗ്ദര്‍ പറയുന്നത്. ഇത് ശരിയായ നടപടിയല്ലെന്നും ഇവര്‍ പറയുന്നു. ഒന്നര മണിക്കൂറോളമാണ് ഡിപ്പോയില്‍ കമീഷന്‍ പരിശോധന നടത്തിയത്. ചുമതലയുള്ള ഉദ്യോഗസ്ഥരും വനംവകുപ്പ് ജീവനക്കാരും പരിശോധന സമയത്ത് ഡിപ്പോയിലുണ്ടായിരുന്നു.

Tags:    
News Summary - Cutting wood at Muttil: Lawyers commission conducted evidence

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.