കോളിയാടിയിൽ അപകടത്തിൽപ്പെട്ട കാറുകൾ
Posted On
date_range Updated On
date_range കോളിയാടിയിൽ കാറുകൾ വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; അഞ്ച് പേർക്ക് പരിക്ക്
സുൽത്താൻബത്തേരി: താളൂർ റോഡിൽ കോളിയടിയിലെ ചെമ്പകചുവട് ബസ് സ്റ്റോപ്പിനടുത്ത് കാറുകൾ നിയന്ത്രണം വിട്ട് വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി.
കാർ യാത്രക്കാരായ കണ്ണൂർ വെളിമന്നം സ്വദേശി അശോകൻ(53), ഇരിട്ടി ഞാലിക്കൽ അനീഷ് കുമാർ(38), നെന്മേനി ചിറട്ടോലിക്കൽ വാസന്തി(38), അനാമിക(16) എന്നിവർക്ക് പരിക്കേറ്റു.
ഞായറാഴ്ച വൈകുന്നേരം നാലിനാണ് അപകടം. നിയന്ത്രണം വിട്ട കാർ മുമ്പിൽ പോയ കാറിന്‍റെപുറകിലിടിച്ചതോടെ രണ്ട് കാറുകളും വീടിന്റെ ഗേറ്റ് തകർത്ത് മുറ്റത്തേക്ക് ഇടിച്ചു കയറുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.