സുൽത്താൻ ബത്തേരി: ബ്രഹ്മഗിരി സൊസൈറ്റിയിൽ പണം നിക്ഷേപിച്ചയാൾക്ക് നിക്ഷേപവും പലിശയുമടക്കം തിരിച്ചുനൽകണമെന്ന് കോടതി ഉത്തരവ്. 2024ൽ നിയമനടപടിക്ക് പോയ മൂലങ്കാവ് കുപ്പാടി നെടുമ്പള്ളിക്കുടി എൻ.ആർ. മുരളിക്ക് പണം തിരികെനൽകണമെന്ന് ബത്തേരി സിവിൽ കോടതിയാണ് ഉത്തരവിട്ടത്.
ആകെ 50 ലക്ഷമാണ് ഇദ്ദേഹം നിക്ഷേപിച്ചത്. 2020, 2021 കാലത്താണ് പണം നക്ഷേപിച്ചത്. ഇതിൽ അഞ്ചു ലക്ഷം രൂപ അതേ കാലയളവിൽ പിന്നീട് പിൻവലിച്ചിരുന്നു. ബാക്കി 45 ലക്ഷം രൂപയിൽ സൊസൈറ്റി വാഗ്ദാനം ചെയ്ത പലിശയടക്കം 52,65,400 രൂപയാണ് തിരിച്ചുകൊടുക്കാൻ ഉത്തരവിട്ടത്.
പുറത്തുവന്ന വിധി പകർപ്പിൽ തുക തിരികെ നൽകേണ്ട തീയതി വ്യക്തമാക്കിയിട്ടില്ല. അതേസമയം, വ്യാഴാഴ്ച ബ്രഹ്മഗിരിയുടെ പാതിരിപ്പാലത്തെ ഓഫിസിലേക്ക് ബ്രഹ്മഗിരി വിക്ടീംസ് ആക്ഷൻ കമ്മിറ്റി മാർച്ചും ധർണയും പ്രഖ്യാപിച്ചിട്ടുണ്ട്. രാവിലെ 10നാണ് സമരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.