സുൽത്താൻ ബത്തേരി താലൂക്കാശുപത്രി കെട്ടിടത്തിലെ തേനീച്ചക്കൂടുകളിലൊന്ന്
സുൽത്താൻ ബത്തേരി: താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയിലെ തേനീച്ചക്കൂടുകൾ രോഗികളെ ഭീതിയിലാക്കുന്നു. ശ്രദ്ധിച്ചില്ലെങ്കിൽ തേനീച്ചയുടെ കുത്തേൽക്കുമെന്ന അവസ്ഥയാണ്. ഐ.പിയിൽ ഒരു കുട്ടിക്ക് കഴിഞ്ഞ ദിവസം തേനീച്ചയുടെ കുത്തേറ്റിരുന്നു.
പുതിയ ബഹുനില കെട്ടിടത്തിലാണ് തേനീച്ചകൾ കൂടുകൂട്ടിയിരിക്കുന്നത്. രാത്രി റൂമിൽ ലൈറ്റിടുമ്പോൾ തേനീച്ചകൾ ജനലിന്റെ അടുത്തുവന്ന് അകത്തേക്ക് കയറാൻ ശ്രമിക്കുകയാണ്. മലവയൽ സ്വദേശിയായ കുട്ടിക്കാണ് ഇങ്ങനെ കുത്തേറ്റത്.
വിഷയം രോഗികൾ ആശുപത്രി അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തി. തുടർന്ന് ഡി.എം.ഒയും വിവരമറിഞ്ഞു. കൂടുകൾ ഒഴിവാക്കാനുള്ള നടപടി ഉടൻ സ്വീകരിക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ് സുൽത്താൻ ബത്തേരി നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.