ഗൂ​ഡ​ല്ലൂ​ർ ന​ഗ​ര​സ​ഭ ര​ണ്ടാം വാ​ർ​ഡ് കൗ​ൺ​സി​ല​ർ മു​സ്‍ലിം ലീ​ഗി​ന്റെ ജെ. ​ഷ​ക്കീ​ല സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യു​ന്നു

നീലഗിരി ജില്ലയിലെ 294 അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു

ഗൂഡല്ലൂർ: നീലഗിരിയിലെ ഊട്ടി, കുന്നൂർ, ഗൂഡല്ലൂർ, നെല്ലിയാളം എന്നീ നാലു നഗരസഭകളിലെ 108 അംഗങ്ങളായ കൗൺസിലർമാരും അധികരട്ടി, ബിക്കട്ടി, ദേവർഷോല, ഹുളിക്കൽ, ജഗദള, കേത്തി, കീഴ്കുന്ത, കോത്തഗിരി, നടുവട്ടം, ഓവാലി, ഷോളൂർ എന്നീ 11 ടൗൺ പഞ്ചായത്തുകളിൽ തെരഞ്ഞെടുക്കപ്പെട്ട 186 മെംബർമാരും ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തു. മുനിസിപ്പാലിറ്റികളിൽ കമീഷണർമാരും പഞ്ചായത്തുകളിൽ എക്സിക്യൂട്ടിവ് ഓഫിസർമാരുമാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്.

ഗൂഡല്ലൂർ നഗരസഭയിൽ നടന്ന ചടങ്ങിൽ 21 വാർഡ് അംഗങ്ങൾക്കും കമീഷണർ രാജേസ്വരൻ സത്യവാചകം ചൊല്ലിക്കൊടുത്തു.

നെല്ലിയാളം നഗരസഭയിലെ 21 കൗൺസിലർമാർക്കും കമീഷണർ അബ്ദുൽ ഹാരീസ് സത്യവാചകം ചൊല്ലിക്കൊടുത്തു. ദേവർഷോല ടൗൺ പഞ്ചായത്തിലെ 18 മെംബർമാർക്കും തെരഞ്ഞെടുപ്പ് ഓഫിസർ ശെന്തിൽ കുമാർ സത്യവാചകം ചൊല്ലിക്കൊടുത്തു. ഓവാലി ടൗൺ പഞ്ചായത്തിലെ 18 മെംബർമാർക്കും എക്സിക്യൂട്ടിവ് ഓഫിസർ ഹരിദാസ് സത്യവാചകം ചൊല്ലിക്കൊടുത്തു. നടുവട്ടം ടൗൺ പഞ്ചായത്തിലെ 15 മെംബർമാർക്കും എക്സിക്യൂട്ടിവ് ഓഫിസർ പ്രദീപ്കുമാർ സത്യവാചകം ചൊല്ലിക്കൊടുത്തു.

ചടങ്ങുകളിൽ സ്ഥാനാർഥികളായി മത്സരിച്ചവരും രാഷ്ട്രീയ പാർട്ടി നേതൃത്വങ്ങളും മറ്റു വിവിധ വകുപ്പ് അധികൃതരും പങ്കെടുത്തു.

ശിവരാജ് ഗൂഡല്ലൂർ വൈസ് ചെയർമാനാകും

ഗൂ​ഡ​ല്ലൂ​ർ: ഗൂ​ഡ​ല്ലൂ​ർ ന​ഗ​ര​സ​ഭ​യി​ൽ വൈ​സ് ചെ​യ​ർ​മാ​ൻ സ്ഥാ​നം കോ​ൺ​ഗ്ര​സി​ന്റെ എ​സ്. ശി​വ​രാ​ജി​നു​ത​ന്നെ​യെ​ന്ന് ഉ​റ​പ്പാ​യി. ഇ​തു​സം​ബ​ന്ധി​ച്ച് സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​ന്റെ ക​ത്തും ശി​വ​രാ​ജി​ന് ല​ഭി​ച്ചു. ജി​ല്ല​യി​ലെ നാ​ലു ന​ഗ​ര​സ​ഭ​ക​ളി​ൽ സ്ഥാ​നാ​ർ​ഥി​ക​ളി​ൽ ഏ​റ്റ​വും ഭൂ​രി​പ​ക്ഷം​നേ​ടി വി​ജ​യി​ച്ച സ്ഥാ​നാ​ർ​ഥി​യ​ണ് ശി​വ​രാ​ജ്. ര​ണ്ടാം ത​വ​ണ​യാ​ണ് ശി​വ​രാ​ജ് വാ​ർ​ഡി​ൽ​നി​ന്ന് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​ത്.

Tags:    
News Summary - 294 members of Nilgiris district were sworn in

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.