പുള്ളിമാൻവേട്ടയിൽ വനംവകുപ്പിെൻറ പിടിയിലായ പ്രതികളും (ഇൻസെറ്റിലും) മാനിന്റെ അവശിഷ്ടവും
സുൽത്താൻ ബത്തേരി: കുറിച്ചാട് റേഞ്ചിൽ കുപ്പാടി ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ പുള്ളിമാനുകളെ വേട്ടയാടിയ അഞ്ചുപേർ വനംവകുപ്പിെൻറ പിടിയിൽ. ചെതലയം വളാഞ്ചേരിക്കുന്ന് സ്വദേശികളായ ഷാബു, സാജു, ജോയി, ജോളി, ബിജു എന്നിവരാണ് അറസ്റ്റിലായത്. ഇതിൽ ഷാബുവിനെയും സാജുവിനെയും തിങ്കളാഴ്ചയും ഓടിരക്ഷപ്പെട്ട മറ്റുള്ളവരെ ചൊവ്വാഴ്ചയും പിടികൂടുകയായിരുന്നു.
ഷാബുവിെൻറ കൃഷിയിടത്തിൽ സ്ഥാപിച്ച കെണിയിലാണ് രണ്ടു പുള്ളിമാനുകൾ കുടുങ്ങിയത്. തുടർന്ന് സംഘം മാനുകളെ കൊന്ന് പാചകം ചെയ്യുകയായിരുന്നു. രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്. ഷാബുവിെൻറ വീട്ടിൽനിന്നു പാകംചെയ്ത നാലു കിലോ മാനിറച്ചി കണ്ടെടുത്തു. മാനുകളുടെ ശരീരാവശിഷ്ടങ്ങളും കണ്ടെടുത്തിട്ടുണ്ട്. കുറിച്ചാട് അസിസ്റ്റൻറ് വൈൽഡ് ലൈഫ് വാർഡൻ രതീശൻ, ഡെപ്യൂട്ടി റേഞ്ചർ ബൈജുനാഥ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.