വാഹന ഇടപാടി​െൻറ മറവിൽ കവർച്ച; മുഖ്യപ്രതി ഉൾപ്പെടെ രണ്ടുപേർ കൂടി പിടിയിൽ

കൽപറ്റ: വാഹന വില്‍പന ഇടപാടുകാരനെ മർദിച്ച് കവർച്ച നടത്തിയ കേസിൽ മുഖ്യപ്രതി ഉൾപ്പെടെ രണ്ടുപേർ കൂടി പിടിയിൽ. മുഖ്യപ്രതി മേപ്പാടി പുത്തുമല തോട്ടപാളി വീട്ടില്‍ മെഹ്‌റൂഫ് (20), ഏഴാം പ്രതി കല്‍പറ്റ എമിലി ചേരുംതടത്തില്‍ സി.കെ. ആഷിക് (25) എന്നിവരാണ് അറസ്​റ്റിലായത്.

ഇടപാടുകാരനെ തന്ത്രപൂര്‍വം വിളിച്ചുവരുത്തി ആക്രമിച്ച് ഗൂഗ്​ള്‍ പേ വഴി 70000 രൂപയും വാച്ചും മൊബൈലും കവര്‍ന്ന കേസിലാണ് ഇരുവരും പിടിയിലായത്. കേസിൽ നാലുപേരെ നേരത്തെ കമ്പളക്കാട് പൊലീസ് അറസ്​റ്റ് ചെയ്തിരുന്നു.

ഒരാള്‍ കൂടി ഇനി പിടിയിലാകാനുണ്ട്. ആഗസ്​റ്റ് 21ന് കുഞ്ഞോം സ്വദേശിയായ യുവാവിനെ, വില്‍ക്കാനുള്ള കാര്‍ കാണിച്ചുതരാമെന്നുപറഞ്ഞ് വരദൂര്‍ പാലത്തിന് സമീപത്തേക്ക് വിളിച്ചുവരുത്തി കത്തികാണിച്ച് ഭീഷണിപ്പെടുത്തി കവര്‍ച്ച നടത്തിയ കേസിലാണ് നടപടി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.