കാപ്പ സംബന്ധിച്ച് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സിമ്പോസിയം

കൽപറ്റ: സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനുള്ള കേരള ആന്റി സോഷ്യല്‍ ആക്ടിവിറ്റീസ് പ്രിവന്‍ഷന്‍ ആക്ട് (കാപ്പ) സംബന്ധിച്ച് ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥര്‍ക്കായി സിമ്പോസിയം സംഘടിപ്പിച്ചു. കാപ്പ അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍കൂടിയായ ഹൈകോടതി ജഡ്ജി ജസ്റ്റിസ്‌ പി. ഉബൈദ് ഉദ്ഘാടനം ചെയ്തു. കാപ്പ കേസുകൾ രജിസ്റ്റർ ചെയ്യേണ്ട സാഹചര്യങ്ങൾ, നിയമവശങ്ങൾ, കേസുകൾ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നിവയെക്കുറിച്ചും സിമ്പോസിയത്തിൽ ചെയർമാൻ വിശദീകരിച്ചു.

കാപ്പ അഡ്വൈസറി ബോര്‍ഡ് അംഗങ്ങളായ മുൻ ജില്ല ജഡ്ജി മുഹമ്മദ് വസീം, അഡീ. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ അഡ്വ. പി.എന്‍. സുകുമാരന്‍ എന്നിവര്‍ ഉദ്യോഗസ്ഥരുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കി. ജില്ല കലക്ടർ ഡി.ആർ. മേഘശ്രീ അധ്യക്ഷയായ പരിപാടിയിൽ ജില്ല പൊലീസ് മേധാവി തപോഷ് ബസുമതാരി, എ.ഡി.എം എം.ജെ. അഗസ്റ്റിൻ, സബ് കലക്ടർ അതുൽ സാഗർ, ജില്ല ലോ ഓഫിസർ സി.കെ. ഫൈസൽ എന്നിവർ പങ്കെടുത്തു.

Tags:    
News Summary - Symposium for police officers on Kaappa

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.