വിദ്യാർഥിനിക്ക് നേരെ ആസിഡ് ആക്രമണം; അയൽവാസി അറസ്റ്റിൽ

പുൽപള്ളി: 14കാരിയായ വിദ്യാർഥിനിക്ക് നേരെ ആസിഡ് ആക്രമണം. അയൽവാസി അറസ്റ്റിൽ. വെള്ളിയാഴ്ച സന്ധ്യയോടെയാണ് 14കാരിയായ വിദ്യാർഥിനിക്ക് നേരെ അയൽവാസി ആസിഡ് ഒഴിച്ച് പരിക്കേൽപിച്ചത്. പുൽപള്ളി മരകാവ് പ്രിയദർശിനി ഉന്നതിയിലെ മണികണ്ഠന്റെ മകൾ മഹാലക്ഷ്മിക്കാണ് മുഖത്ത് പൊള്ളലേറ്റത്. സംഭവത്തിൽ അയൽവാസി രാജു ജോസിനെ പൊലീസ് അറസ്റ്റ് ചെയ്തു.

വേലിയമ്പം ദേവി വിലാസം ഹൈസ്കൂൾ എട്ടാം ക്ലാസ് വിദ്യാർഥിനിയാണ് മഹാലക്ഷ്മി. എസ്.പി.സി യൂനിഫോം നൽകാൻ വിസമ്മതിച്ചതിനാണ് ആക്രമണമെന്ന് പൊലീസ് പറഞ്ഞു. മഹാലക്ഷ്മിയുടെ വീട്ടിൽ മാതാപിതാക്കളില്ലാത്ത സമയത്താണ് ആക്രമണം നടത്തിയത്. ആസിഡ് ആക്രമണത്തിനിരയായ പെൺകുട്ടി അയൽവീട്ടിലാണ് ആദ്യം ഓടിയെത്തിയത്. തുടർന്ന് പുൽപള്ളി ഗവ. ആശുപത്രിയിലും അവിടെ നിന്ന് മാനന്തവാടിയിലേക്കും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജിലേക്കും മാറ്റി. അതേസമയം, കുടുംബപ്രശ്നങ്ങളാണ് കാരണമെന്നാണ് ഉന്നതിവാസികൾ പറയുന്നത്. ആക്രമണം നടത്തിയ രാജു ജോസിന്റെ മകളുടെ ഭർത്താവിന്റെ സഹോദരിയാണ് ആക്രമണത്തിനിരയായ മഹാലക്ഷ്മി.

Tags:    
News Summary - Neighbor arrested for acid attack on student

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.