മുത്തങ്ങയിൽ എക്​സൈസ്​ ഉദ്യോഗസ്ഥർ പിടികൂടിയ ലഹരിവസ്​തുക്കൾ

മുത്തങ്ങയിൽ 25 ലക്ഷത്തി​െൻറ ലഹരി ഉൽപന്നങ്ങൾ പിടികൂടി

സുൽത്താൻ ബത്തേരി: എക്സൈസ്​ ഇൻറലിജൻസ്​ വിഭാഗം മുത്തങ്ങ ചെക്പോസ്​റ്റിൽ നടത്തിയ വാഹന പരിശോധനയിൽ 18,500 പാക്കറ്റ് ഹാൻസ്​ പിടികൂടി. വിപണിയിൽ ഇതിന് കാൽ കോടിയോളം​ രൂപ വിലവരുമെന്ന് എക്സൈസ്​ അധികൃതർ പറഞ്ഞു. ഗുണ്ടൽപേട്ട സ്വദേശികളായ മല്ലു, കൃഷ്ണ എന്നിവരെ അറസ്​റ്റ്​ ചെയ്തു.ഞായറാഴ്ച രാത്രി ഒമ്പതോടെ ചെക്പോസ്​റ്റിൽ കർണാടകയിൽനിന്ന്​ വന്ന പച്ചക്കറി ലോറിയിലാണ്​ ഹാൻസ്​ കണ്ടെത്തിയത്​. പച്ചക്കറിയുടെ 14 ചാക്കുകളിലാണ്​ ലഹരി ഉൽപന്നം ഒളിപ്പിച്ചിരുന്നത്.

ഇൻറലിജൻസ്​ ഇൻസ്​പെക്ടർ എം.കെ. സുനിൽ, ചെക്പോസ്​റ്റിലെ ഇൻസ്​പെക്ടർ ഹരീഷ് കുമാർ, പ്രിവൻറിവ് ഓഫിസർമാരായ കെ. രമേഷ്, പി.എസ്​. വിനീഷ്, കെ.പി. ലത്തീഫ്, കെ.വി. വിജയകുമാർ, സിവിൽ എക്സൈസ്​ ഓഫിസർമാരായ ജോമോൻ, രാജേഷ് തോമസ്​, എക്സൈസ്​ ൈഡ്രവർ എം.എം. ജോയി എന്നിവരാണ് പരിശോധനയിൽ പങ്കെടുത്തത്​. കഴിഞ്ഞ മാസം എക്സൈസ്​ പാർട്ടി 680 കിലോ ഹാൻസ്​ പിടികൂടിയിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.