എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ നയൻ‌താര ജോൺസണും ആംബുലൻസ് പൈലറ്റ് എസ്.വി. സുവിലേഷും

ആംബുലൻസിനുള്ളിൽ യുവതിക്ക് സുഖപ്രസവം

കൽപറ്റ: ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ യുവതിക്ക് കനിവ് 108 ആംബുലൻസിനുള്ളിൽ സുഖപ്രസവം. അമ്മക്കും കുഞ്ഞിനും രക്ഷകരായത് കനിവ് 108 ആംബുലൻസിലെ ജീവനക്കാർ. മേപ്പാടി കുപ്പച്ചി നഗറിലെ 26 വയസ്സുകാരിയാണ് ആംബുലൻസിൽ പെൺകുഞ്ഞിന് ജന്മം നൽകിയത്.

കഴിഞ്ഞ ദിവസം രാവിലെ 5.30നാണ് സംഭവം. യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ബന്ധുക്കൾ ആരോഗ്യ പ്രവർത്തകരെ അറിയിക്കുകയും തുടർന്ന് 108 ആംബുലൻസിന്റെ സേവനം തേടുകയുമായിരുന്നു. തുടർന്ന് ആംബുലൻസ് ഡ്രൈവർ എസ്.വി. സുവിലേഷ്, എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ നയൻ‌താര ജോൺസൻ എന്നിവർ സ്ഥലത്തെത്തി യുവതിയുമായി കൽപറ്റ ജനറൽ ആശുപത്രിയിലേക്ക് യാത്ര തിരിച്ചു.

ആംബുലൻസ് മേപ്പാടി എത്തുമ്പോഴേക്കും യുവതിയുടെ ആരോഗ്യനില വഷളാവുകയും രാവിലെ 6.25ന് കുഞ്ഞിന് ജന്മം നൽകുകയുമായിരുന്നു. ഇരുവരെയും കൽപറ്റ ജനറൽ ആശുപത്രിയിൽ എത്തിച്ചു. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു.

Tags:    
News Summary - Young woman gives birth safely inside ambulance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.