രാ​ഹു​ല്‍ ഗാ​ന്ധി എം.​പി.​യു​ടെ അ​നു​മോ​ദ​ന​പ​ത്രം ടി. ​സി​ദ്ദീ​ഖ് എം.​എ​ല്‍.​എ ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്​ സം​ഷാ​ദ് മ​ര​ക്കാ​റി​ന് കൈ​മാ​റു​ന്നു

വയനാട് ജില്ല പഞ്ചായത്തിന് രാഹുല്‍ ഗാന്ധി എം.പിയുടെ അനുമോദനം

ക​ൽ​പ​റ്റ: കേ​ന്ദ്ര ധ​ന​കാ​ര്യ ക​മീ​ഷ‍െൻറ 2022-23 സാ​മ്പ​ത്തി​ക വ​ര്‍ഷ​ത്തെ ഗ്രാ​ന്‍റി​ന് ഇ-​ഗ്രാം സ്വ​രാ​ജ് പോ​ര്‍ട്ട​ലി​ല്‍ പ​ദ്ധ​തി സ​മ​ര്‍പ്പി​ച്ച് അം​ഗീ​കാ​രം നേ​ടി​യ രാ​ജ്യ​ത്തെ ആ​ദ്യ ജി​ല്ല പ​ഞ്ചാ​യ​ത്താ​യ വ​യ​നാ​ട് ജി​ല്ല പ​ഞ്ചാ​യ​ത്തി​ന് രാ​ഹു​ല്‍ ഗാ​ന്ധി എം.​പി​യു​ടെ അ​നു​മോ​ദ​നം.

കേ​ര​ള​ത്തി​ല്‍ പ​ദ്ധ​തി സ​മ​ര്‍പ്പി​ച്ച് അം​ഗീ​കാ​രം നേ​ടി​യ ആ​ദ്യ​ത്തെ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​വും വ​യ​നാ​ട് ജി​ല്ല പ​ഞ്ചാ​യ​ത്താ​ണ്. രാ​ഹു​ല്‍ ഗാ​ന്ധി എം.​പി​യു​ടെ അ​നു​മോ​ദ​ന പ​ത്രം ടി. ​സി​ദ്ദീ​ഖ് എം.​എ​ല്‍.​എ, ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്​ സം​ഷാ​ദ് മ​ര​ക്കാ​റി​ന് കൈ​മാ​റി. ജി​ല്ല പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും ഒ​ത്തൊ​രു​മി​ച്ചു​ള്ള പ്ര​വ​ര്‍ത്ത​ന​മാ​ണ് നേ​ട്ട​ത്തി‍െൻറ കാ​ര​ണ​മെ​ന്ന് രാ​ഹു​ല്‍ ഗാ​ന്ധി അ​നു​മോ​ദ​ന പ​ത്ര​ത്തി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി. 

Tags:    
News Summary - Rahul Gandhi MP congratulates Wayanad District Panchayath

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.