വേ​ത​നം ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് മൂ​ന്നാം ഡി​വി​ഷ​ൻ

മ​സ്റ്റ​റി​നു മു​ന്നി​ൽ സ​മ​രം ന​ട​ത്തു​ന്ന തൊ​ഴി​ലാ​ളി​ക​ൾ

വേതനമില്ല; തോട്ടം തൊഴിലാളികളുടെ സമരം തുടരുന്നു

ഗൂഡല്ലൂർ: വേതനം നൽകണമെന്നാവശ്യപ്പെട്ട് സ്വകാര്യ എസ്റ്റേറ്റ് തൊഴിലാളികൾ പണിമുടക്കി. സെപ്റ്റംബർ, ഒക്ടോബർ മാസത്തെ ശമ്പളം ലഭിക്കാത്തതിനെ തുടർന്നാണ് ദേവർഷോല എസ്റ്റേറ്റിന്റെ ദേവർഷോല ഒന്ന്,രണ്ട്,മൂന്ന് ദേവൻ ഒന്ന്,രണ്ട് തുടങ്ങിയ അഞ്ചു ഡിവിഷൻ തൊഴിലാളികൾ സമരം നടത്തിവരുന്നത്.

ശമ്പളം നവംബർ പത്തിനകം നൽകുമെന്ന് അറിയിച്ചിരുന്നു. തീയതി കഴിഞ്ഞിട്ടും ശമ്പളം നൽകാത്തതിനെ തുടർന്നാണ് സ്ത്രീകളടക്കമുള്ള തൊഴിലാളികൾ സമരത്തിനിറങ്ങിയത്. 850 തൊഴിലാളികളാണ് ഐ.എൻ.ടി.യു.സി, പി.എൽ.ഒ, സി.ഐ.ടി.യു യൂനിയന്റെ നേതൃത്വത്തിൽ സമരംരംഗത്തുള്ളത്.

Tags:    
News Summary - no wages-plantation workers strike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.