ഹ​സീ​ന

ഫോറൻസിക് സർജനില്ല; മെഡിക്കൽ കോളജിൽ നിന്ന് മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് പോസ്റ്റ്‌മോർട്ടത്തിനയച്ചു

മാ​ന​ന്ത​വാ​ടി: ഫോ​റ​ൻ​സി​ക് സ​ർ​ജ​ൻ അ​വ​ധി​യാ​യ​തി​നെ​ത്തുട​ർ​ന്ന് കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ച​യാ​ളു​ടെ മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി മാ​ന​ന്ത​വാ​ടി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ​നി​ന്ന് സു​ൽ​ത്താ​ൻ ബ​ത്തേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് അ​യ​ച്ചു. മാ​ന​ന്ത​വാ​ടി ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ശ​നി​യാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം.

പാ​ണ്ടി​ക്ക​ട​വ് വ​ട്ട​ക്കു​ളം അ​ഷ്റ​ഫി​ന്‍റെ ഭാ​ര്യ ഹ​സീ​ന (40) ആ​ണ് മ​രി​ച്ച​ത്. ഇ​വ​ർ വീ​ട്ടി​ൽ കു​ഴ​ഞ്ഞു​വീ​ണ​തി​നെ തു​ട​ർ​ന്നാ​ണ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്. തു​ട​ർ​ന്ന് ഞാ​യ​റാ​ഴ്ച മ​ര​ണ​പ്പെ​ട്ടു. ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ത്തി​ച്ച​തോ​ടെ പോ​സ്റ്റു​മാ​ർ​ട്ടം ന​ട​ത്ത​ണ​മെ​ന്ന് ജോ​ലി​യി​ലു​ണ്ടാ​യി​രു​ന്ന ഡോ​ക്ട​ർ അ​റി​യി​ച്ചു. എ​ന്നാ​ൽ, ഫോ​റ​ൻ​സി​ക് സ​ർ​ജ​ൻ അ​വ​ധി​യി​ലാ​യ​തോ​ടെ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പോ​സ്റ്റ്മോ​ർ​ട്ടം ചെ​യ്യാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മു​ണ്ടാ​യി. സം​ഭ​വ​ത്തി​ൽ സീ​നി​യ​ർ ഡോ​ക്ട​റെ വി​ളി​ക്കാ​ൻ​പോ​ലും അ​ധി​കൃ​ത​ർ ത​യാ​റാ​യി​ല്ലെ​ന്നാ​ണ് ബ​ന്ധു​ക്ക​ളു​ടെ ആ​രോ​പ​ണം. ഒ​ടു​വി​ൽ പോ​സ്റ്റ്മോ​ർ​ട്ടം ചെ​യ്യു​ന്ന​തി​നാ​യി ബ​ത്തേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് റ​ഫ​ർ ചെ​യ്യു​ക​യാ​യി​രു​ന്നു.

അ​തേ​സ​മ​യം, നി​ല​വി​ൽ മാ​ന​ന്ത​വാ​ടി ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ഒ​രു ഫൊ​റ​ൻ​സി​ക് സ​ർ​ജ​ന്‍റെ സേ​വ​നം മാ​ത്ര​മാ​ണു​ള്ള​തെ​ന്നും ആ​റു​ദി​വ​സ​വും ജോ​ലി​യി​ലു​ണ്ടാ​യി​രു​ന്ന ഇ​ദ്ദേ​ഹം ഞാ​യ​റാ​ഴ്ച ഓ​ഫ് എ​ടു​ത്ത​തി​നാ​ലാ​ണ് പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്താ​ൻ ക​ഴി​യാ​തെ വ​ന്ന​തെ​ന്നു​മാ​ണ് ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​ടെ വി​ശ​ദീ​ക​ര​ണം. ബ​ത്തേ​രി​യി​ൽ ഫൊ​റ​ൻ​സി​ക് സ​ർ​ജ​ന്റെ സേ​വ​നം ഉ​ള്ള​തി​നാ​ലാ​ണ് മൃ​ത​ദേ​ഹം അ​വി​ടേ​ക്ക​യ​ച്ച​തെ​ന്നും ഇ​തി​ന് ബ​ന്ധു​ക്ക​ളു​ടെ സ​മ്മ​ത​മു​ണ്ടാ​യി​രു​ന്നു​വെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

ര​ണ്ടു​വ​ർ​ഷം മു​മ്പാ​ണ് ജി​ല്ല ആ​ശു​പ​ത്രി മെ​ഡി​ക്ക​ൽ കോ​ള​ജാ​യി ഉ​യ​ർ​ത്തി​യ​ത്. പോ​സ്റ്റു​മാ​ർ​ട്ട​ത്തി​ന് ശേ​ഷം ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ​യെ​ത്തി​ച്ച മൃ​ത​ദേ​ഹം പാ​ണ്ടി​ക്ക​ട​വ് ജു​മ മ​സ്ജി​ദ് ഖ​ബ​ർ​സ്ഥാ​നി​ൽ ഖ​ബ​റ​ട​ക്കി. മ​ക്ക​ൾ: ആ​മി​ർ, അ​ൻ​ഷി​ദ്, അ​ർ​ഷി​ദ.

News Summary - No forensic surgeon; The body was sent from the medical college to the taluk hospital for post-mortem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.