കൽപറ്റ: ജില്ലാ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ പ്രഫഷനല്‍ മെഡിക്കല്‍ അസോസിയേഷൻ ക്ഷയരോഗ നിവാരണത്തിനായി പ്രത്യേക പരിപാടി സംഘടിപ്പിച്ചു. ജില്ലയിലെ ക്ഷയരോഗ നിവാരണ പ്രവര്‍ത്തനങ്ങള്‍ ഊർജിതപ്പെടുത്തുക, ക്ഷയരോഗ നിവാരണത്തില്‍ സാമൂഹ്യ പങ്കാളിത്തവും സ്വകാര്യ മെഡിക്കല്‍ പ്രഫഷനലുകളുടെ സഹകരണവും ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തോടെയാണിത്. വായുജന്യ അണുബാധ നിയന്ത്രണം, ക്ഷയരോഗ പ്രതിരോധ തെറപ്പി, ശ്വാസകോശ ക്ഷയരോഗ നിര്‍ണയവും ചികിത്സയും ഡ്രഗ് റെസിസ്റ്റന്റ് ട്യൂബര്‍കുലോസിസ് എന്നീ വിഷയങ്ങളില്‍ വിദഗ്ധര്‍ ക്ലാസുകള്‍ നയിച്ചു. മാനന്തവാടി ഗവ. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പൽ ഡോ.ആര്‍. ചാന്ദ്‌നി, ജില്ല ക്ഷയരോഗ കേന്ദ്രം കണ്‍സൽട്ടന്റ് ഡോ.എ. അജിത്, ക്ഷയരോഗ കണ്‍സൽട്ടന്റ് ഡോ. എ.വി. ഗായത്രി, ജില്ല ടി.ബി ഓഫിസര്‍ ഡോ. പ്രിയ സേനന്‍, പ്രഫഷനല്‍ മെഡിക്കല്‍ അസോസിയേഷന്‍ കൊഅലിഷന്‍ പ്രസിഡന്റ് ഡോ. എ. ഗോകുല്‍ ദേവ്, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ജില്ല ചെയര്‍പേഴ്‌സൻ ഡോ. എം.പി. രാജേഷ് കുമാര്‍, പ്രഫഷനല്‍ മെഡിക്കല്‍ അസോസിയേഷന്‍ കൊഅലിഷന്‍ പേട്രണ്‍ ഡോ. ഭാസ്‌കരന്‍, ജില്ലാ എജുക്കേഷന്‍ ആൻഡ് മീഡിയ ഓഫിസര്‍ കെ.എം. മുസ്തഫ, ജില്ലാ ടി.ബി ആന്‍ഡ് എച്ച്.ഐ.വി കോഓഡിനേറ്റര്‍ വി.ജെ. ജോണ്‍സണ്‍, ശ്വാസകോശ രോഗ വിദഗ്ധന്‍ ഡോ. എബ്രഹാം ജേക്കബ് എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.