സ്കൂ​ൾ ലോ​ക​ക​പ്പി​ൽ ജേ​താ​ക്ക​ളാ​യ ‘ഇ​റാ​ൻ ടീ​മി​ന് ഫി​ഫ ലോ​ക​ക​പ്പി​ന്റെ മാ​തൃ​കാ ട്രോ​ഫി ക​ൽ​പ​റ്റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്

പ്ര​സി​ഡ​ന്റ് കെ.​കെ. ഹ​നീ​ഫ കൈ​മാ​റു​ന്നു

സ്കൂൾ ലോകകപ്പിൽ കിരീടം ‘ഇറാന്’

ക​ൽ​പ​റ്റ: ഫി​ഫ ലോ​ക​ക​പ്പി​ന്റെ ആ​വേ​ശ​വു​മാ​യി ക​ൽ​പ​റ്റ​യി​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ ‘സ്കൂ​ൾ ലോ​ക​ക​പ്പ്’. പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന ‘വ​ൺ മി​ല്യ​ൺ തൂ​ഫാ​ൻ ഗോ​ൾ​സ് @ വേ​ൾ​ഡ് ക​പ്പ് 2026’ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ക​ൽ​പ​റ്റ എ​ച്ച്.​ഐ.​എം യു.​പി സ്കൂ​ളാ​ണ് ക​ളി ന​ട​ത്തി​യ​ത്.

ക​ൽ​പ​റ്റ ല​യ​ൺ​സ് ട​ർ​ഫി​ൽ ന​ട​ന്ന വാ​ശി​യേ​റി​യ പോ​രാ​ട്ട​ത്തി​നൊ​ടു​വി​ൽ ‘ഇ​റാ​ൻ’ സ്കൂ​ൾ ലോ​ക​ക​പ്പി​ൽ മു​ത്ത​മി​ട്ടു. ഫി​ഫ ലോ​ക​ക​പ്പി​ൽ മാ​റ്റു​ര​ക്കു​ന്ന പ​തി​ന​ഞ്ച് രാ​ജ്യ​ങ്ങ​ളു​ടെ പേ​രി​ൽ, അ​വ​രു​ടേ​താ​യ ജ​ഴ്സി​ക​ൾ അ​ണി​ഞ്ഞാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ ഈ ​മി​നി ലോ​ക​ക​പ്പി​ൽ ബൂ​ട്ട​ണി​ഞ്ഞ​ത്.

കാ​യി​ക വി​നോ​ദ​ങ്ങ​ളി​ലൂ​ടെ കു​ട്ടി​ക​ളു​ടെ മാ​ന​സി​കോ​ല്ലാ​സം വ​ർ​ധി​പ്പി​ക്കു​ക എ​ന്ന​തി​നൊ​പ്പം, സ​മൂ​ഹ​ത്തി​ൽ വ​ർ​ധി​ച്ചു​വ​രു​ന്ന ല​ഹ​രി ഉ​പ​യോ​ഗ​ത്തി​നെ​തി​രെ​യു​ള്ള ശ​ക്ത​മാ​യ ബോ​ധ​വ​ത്ക​ര​ണ സ​ന്ദേ​ശം കൂ​ടി ന​ൽ​കി​ക്കൊ​ണ്ടാ​ണ് ടൂ​ർ​ണ​മെ​ന്റ് സം​ഘ​ടി​പ്പി​ച്ച​ത്.

ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗ് ഫു​ട്ബാ​ൾ താ​രം അ​ല​ക്സ് സ​ജി സ്കൂ​ൾ വേ​ൾ​ഡ് ക​പ്പി​ന്റെ ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. വി​ജ​യി​ക​ൾ​ക്കു​ള്ള ഫി​ഫ ലോ​ക​ക​പ്പി​ന്റെ മാ​തൃ​കാ ട്രോ​ഫി ക​ൽ​പ​റ്റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് കെ.​കെ. ഹ​നീ​ഫ സ​മ്മാ​നി​ച്ചു.

പി.​ടി.​എ പ്ര​സി​ഡ​ന്റ് പി.​കെ. ന​വാ​സ്, പ്ര​ധാ​നാ​ധ്യാ​പ​ക​ൻ അ​ലി മാ​സ്റ്റ​ർ, വി.​വി. സ​ലിം, നി​ധി​ൻ, ജാ​ഫ​ർ മാ​സ്റ്റ​ർ, അ​യ്യൂ​ബ് മാ​സ്റ്റ​ർ, ആ​ദി​ത്ത് മാ​സ്റ്റ​ർ, സ​ബാ​ഹ് മാ​സ്റ്റ​ർ തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​യി​ൽ പ​​ങ്കെ​ടു​ത്തു.

വ​രും ദി​വ​സ​ങ്ങ​ളി​ൽ ഫി​ഫ ലോ​ക​ക​പ്പി​നെ ആ​വേ​ശ​ത്തോ​ടെ വ​ര​വേ​ൽ​ക്കു​ന്ന​തി​നാ​യി പ്ര​വ​ച​ന മ​ത്സ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള വി​പു​ല​മാ​യ പ​രി​പാ​ടി​ക​ൾ​ക്കും സ്കൂ​ൾ അ​ധി​കൃ​ത​ർ രൂ​പം ന​ൽ​കു​ന്നു​ണ്ട്.

Tags:    
News Summary - Iran wins the School World Cup

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.