കുടി വെള്ളമില്ലാത്തതിൽ പ്രതിഷേധിച്ച് പൂതാടി ചെറുകുന്ന് കോളനിയിലുള്ളവർ പഞ്ചായത്ത് ഓഫിസിന് മുന്നിൽ കഞ്ഞിവെച്ച് പ്രതിഷേധിച്ചപ്പോൾ
സുൽത്താൻ ബത്തേരി: ഇനിയെങ്കിലും തങ്ങൾക്ക് കുടിവെള്ളം കിട്ടുമെന്ന പ്രതീക്ഷയിലാണ് പൂതാടി ചെറുകുന്ന് ഉന്നതി നിവാസികൾ. ഏറെ കാലമായി കുടിവെള്ളമില്ലാതെ കഷ്ടപ്പെടുകയാണ് ഇവിടെയുള്ളവർ. കുടിവെള്ളം എത്രയും പെട്ടെന്ന് ലഭ്യമാക്കാമെന്ന പഞ്ചായത്ത് അധികൃതരുടെ വാഗ്ദാനം പാലിക്കപ്പെടാതെ വന്നപ്പോൾ ഒടുവിൽ പഞ്ചായത്ത് ഓഫിസിനുമുന്നിൽ കഞ്ഞിവെച്ച് അവർ പ്രതിഷേധിച്ചു.
പൂതാടി പഞ്ചായത്തിലെ ചെറുകുന്ന് ഉന്നതിയിലുള്ളവരാണ് വ്യത്യസ്ത സമരവുമായി തിങ്കളാഴ്ച പഞ്ചായത്ത് ഓഫിസിൽ എത്തിയത്. കുടിവെള്ള വുമായി എത്തിയിരുന്നു. പഞ്ചായത്തധികൃതർ നൽകിയ ഉറപ്പ് പാലിക്കാത്തതിനെ തുടർന്നാണ് തിങ്കളാഴ്ച കഞ്ഞിവെച്ച് പ്രതിഷേധിച്ചത്. പഞ്ചായത്ത് ഓഫിസിനകത്തേക്ക് പൊതുജനങ്ങൾക്ക് പ്രവേശിക്കാൻ കഴിയാത്തവിധമായിരുന്നു സമരം.
ചെറുകുന്ന് നാല് സെന്റ് ഉന്നതിക്കായി പഞ്ചായത്ത് കുഴൽ കിണറും ടാങ്കും നിർമിച്ചിട്ടുണ്ട്. എന്നാൽ, വൈദ്യുതി ലഭ്യമായിട്ടില്ല. ഇതാണ് വെള്ളം ലഭ്യമാകാൻ തടസ്സമായിരിക്കുന്നത്. ഇക്കാര്യത്തിൽ പഞ്ചായത്ത് മെല്ലെപ്പോക്ക് സമീപനമാണെന്നാണ് പ്രദേശവാസികൾ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.