ആനക്കട്ടി ഭാഗത്ത് ഏറ്റുമുട്ടലിൽ ചെരിഞ്ഞ കൊമ്പനാന
Posted On
date_range Updated On
date_range കൊമ്പന്മാർ ഏറ്റുമുട്ടി; ഒരെണ്ണം ചെരിഞ്ഞു
ഗൂഡല്ലൂർ: മുതുമല കടുവ സങ്കേതം മസിനഗുഡി സിഗൂർ റേഞ്ച് ആനക്കട്ടി ഭാഗത്ത് ഏറ്റുമുട്ടിയ കൊമ്പന്മാരിൽ ഒരെണ്ണം ചെരിഞ്ഞു. ഏകദേശം 35 വയസ്സുള്ള കൊമ്പനാണ് ചെരിഞ്ഞത്. ശനിയാഴ്ച രാവിലെയാണ് ആനയുടെ ജഡം വനപാലകർ കണ്ടത്. മസിനഗുഡി ഡെപ്യൂട്ടി ഡയറക്ടറുടെ സാന്നിധ്യത്തിൽ ഫോറസ്റ്റ് വെറ്ററിനറി ഡോ. രാജേഷ് ആനയുടെ ജഡം പോസ്റ്റ്മോർട്ടം നടത്തി. എൻജിഒകൾ, മുതുമല ഫോറസ്റ്റ് പ്രൊട്ടക്ഷൻ ഫോഴ്സ്, സിഗൂർ വനം തൊഴിലാളികൾ എന്നിവരുടെ സാന്നിധ്യത്തിലാണ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.