വയനാട്ടിൽ അതിഥി തൊഴിലാളികൾക്ക് പാൽ വിതരണം ചെയ്യുമെന്ന് കലക്ടർ അദീല അബ്ദുല്ല

കൽപറ്റ: ലോക്ക്ഡൗൺ സാഹചര്യത്തിൽ വയനാട്ടിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പരിധിയിൽ താമസിക്കുന്ന അതിഥി തൊഴിലാളികൾക്ക് മിൽമ സംഭരിക്കുന്ന പാൽ സർക്കാർ ഉത്തരവ് പ്രകാരം വിതരണം ചെയ്യുമെന്ന് ജില്ല കലക്ടർ ഡോ. അദീല അബ്ദുല്ല അറിയിച്ചു. ഒരു അതിഥി തൊഴിലാളിയ്ക്ക് ഒരു ദിവസം ഒരു ഗ്ലാസ് പാൽ എന്ന കണക്കിലാണ് നൽകുന്നത്.

പാൽ ലഭിക്കേണ്ട അതിഥി തൊഴിലാളികളുടെ ലിസ്റ്റ് അസിസ്റ്റൻ്റ് ലേബർ ഓഫീസർ ബന്ധപ്പെട്ട തദ്ദേശ സ്ഥാപന സെക്രട്ടറിമാർക്ക് നൽകേണ്ടതാണ്. ലിസ്റ്റിൻ്റെ അടിസ്ഥാനത്തിൽ ലഭിക്കേണ്ട പാലിൻ്റെ അളവ്, എത്തിക്കേണ്ട സ്ഥലത്തിൻ്റെ വിവരം എന്നിവ മിൽമ ഡയറി മാനേജർക്ക് തദ്ദേശ സ്ഥാപന സെക്രട്ടറി നൽകണം. പഞ്ചായത്ത് അംഗങ്ങൾ, വളണ്ടിയർമാർ എന്നിവരുടെ സഹകരണത്തോടെയാണ് പാൽ വിതരണം ചെയ്യുക.

Tags:    
News Summary - milk will be distributed to migrant workers in Wayanad says Collector Adila Abdullah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.