ജി​ല്ല പ​ഞ്ചാ​യ​ത്ത് വാ​ർ​ഷി​ക ബ​ജ​റ്റ് വൈ​സ് പ്ര​സി​ഡ​ന്റ് ടി. ​ഹം​സ അ​വ​ത​രി​പ്പി​ക്കു​ന്നു

ഉത്പാദനക്ഷമതക്കും തൊഴിലിനും പ്രാധാന്യം നൽകി ജില്ലാ പഞ്ചായത്ത് ബജറ്റ്

ക​ൽ​പ​റ്റ: ഉ​ത്പാ​ദ​ന​ക്ഷ​മ​ത വ​ർ​ധി​പ്പി​ക്കു​ക​യും ഗ്രാ​മീ​ണ തൊ​ഴി​ല​വ​സ​ര മേ​ഖ​ല​യെ സ​ജീ​വ​മാ​ക്കു​ക​യും ക്ഷീ​ര​വി​ക​സ​ന​ത്തി​ലൂ​ടെ വ​രു​മാ​നം ഉ​യ​ർ​ത്തു​ന്ന​തും ല​ക്ഷ്യ​മി​ട്ട് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ബ​ജ​റ്റ്. 82.54 കോ​ടി രൂ​പ വ​ര​വും 81.68 കോ​ടി രൂ​പ ചെ​ല​വും പ്ര​തീ​ക്ഷി​ക്കു​ന്ന വാ​ർ​ഷി​ക ബ​ജ​റ്റാ​ണ് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്റ് ടി. ​ഹം​സ അ​വ​ത​രി​പ്പി​ച്ച​ത്. വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലെ ഗു​ണ​നി​ല​വാ​രം ഉ​യ​ർ​ത്തി ഭൗ​തി​ക സൗ​ക​ര്യ​ങ്ങ​ൾ വി​ക​സി​പ്പി​ക്കു​ന്ന​തി​നാ​യി​യു​ള്ള പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ക്കും. പൊ​തു​ജ​നാ​രോ​ഗ്യം ശ​ക്തി​പ്പെ​ടു​ത്തി ശു​ദ്ധ​ജ​ല വി​ത​ര​ണം കാ​ര്യ​ക്ഷ​മ​മാ​ക്കു​ന്ന​തി​നും ബ​ജ​റ്റി​ൽ മു​ൻ​ഗ​ണ​ന ന​ൽ​കി​യി​ട്ടു​ണ്ട്.

സാ​മൂ​ഹ്യ​രം​ഗ​ത്ത് സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും സം​ര​ക്ഷ​ണ​ത്തി​നും പ​ട്ടി​ക​ജാ​തി-​പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ങ്ങ​ളു​ടെ ക്ഷേ​മ​ത്തി​നും മു​ൻ​തൂ​ക്കം ന​ൽ​കി. പാ​ർ​പ്പി​ട സൗ​ക​ര്യ​ങ്ങ​ൾ വി​ക​സി​പ്പി​ക്കു​ന്ന​തി​നും കു​ടി​വെ​ള്ള വി​ത​ര​ണ​ത്തി​നും കൃ​ഷി മേ​ഖ​ല​യി​ലെ സ​മ​ഗ്ര വ​ള​ർ​ച്ച​ക്കു​മാ​യി ഗ​ണ്യ​മാ​യ തു​ക ബ​ജ​റ്റി​ൽ വ​ക​യി​രു​ത്തി. പൊ​തു​വി​ഭാ​ഗ​ത്തി​ൽ ല​ഭി​ക്കു​ന്ന 20.49 കോ​ടി​യി​ൽ ഉ​ൽ​പാ​ദ​ന മേ​ഖ​ല​യി​ൽ 6.18 കോ​ടി​യും സേ​വ​ന മേ​ഖ​ല​യി​ൽ 11.15 കോ​ടി​യും പ​ശ്ചാ​ത്ത​ല മേ​ഖ​ല​യി​ൽ 3.20 കോ​ടി​യും വ​ക​യി​രു​ത്തി.

പ്ര​ത്യേ​ക ഘ​ട​ക പ​ദ്ധ​തി​യി​ൽ ല​ഭി​ക്കു​ന്ന 3.35 കോ​ടി​യി​ൽ സേ​വ​ന മേ​ഖ​ല​യി​ൽ 225.7 ല​ക്ഷ​വും, പ​ശ്ചാ​ത്ത​ല മേ​ഖ​ല​യി​ൽ 100 ല​ക്ഷ​വും വ​ക​യി​രു​ത്തി. പ​ട്ടി​ക​വ​ർ​ഗ ഉ​പ​പ​ദ്ധ​തി​യി​ൽ സം​സ്ഥാ​ന ബ​ജ​റ്റി​ൽ വ​ക​യി​രു​ത്തി​യ 23.64 കോ​ടി​യി​ൽ ഉ​ത്പാ​ദ​ന മേ​ഖ​ല​യി​ൽ 4.2 കോ​ടി​യും സേ​വ​ന മേ​ഖ​ല​യി​ൽ 14.5 കോ​ടി​യും പ​ശ്ചാ​ത്ത​ല മേ​ഖ​ല​യി​ൽ 5.15 കോ​ടി​യും ഉ​പ​മേ​ഖ​ല വി​ഭ​ജ​ന​ത്തി​ൽ വ​ക​യി​രു​ത്തി.

ജ​ൻ​ഡ​ർ വി​ക​സ​ന​ത്തി​ന് 434.39 ല​ക്ഷം രൂ​പ​യും വ​യോ​ജ​ന​ങ്ങ​ൾ, പാ​ലി​യേ​റ്റീ​വ് വി​ഭാ​ഗ​ങ്ങ​ൾ​ക്കാ​യി 216.10 ല​ക്ഷ​വും കു​ട്ടി​ക​ളും ശാ​രീ​രി​ക വെ​ല്ലു​വി​ളി​യും നേ​രി​ടു​ന്ന​വ​ർ​ക്കാ​യി 273.32 ല​ക്ഷ​വും നീ​ക്കി​വെ​ച്ചു. കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ ഡ്ര​യ​ർ സം​വി​ധാ​നം ന​ട​പ്പാ​ക്കാ​നും നെ​ൽ​കൃ​ഷി കൂ​ലി ചെ​ല​വ് സ​ബ്സീ​ഡി വി​ത​ര​ണം ആ​ദ്യ​ഘ​ട്ട​ത്തി​ൽ ന​ട​പ്പാ​ക്കും.

ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്റെ ഉ​ട​മ​സ്ഥ​ത​യി​ൽ വ്യ​വ​സാ​യ പാ​ർ​ക്ക് നി​ർ​മി​ക്കാ​ൻ 280 ല​ക്ഷം മാ​റ്റി​വെ​ച്ചു. സ്വ​യം തൊ​ഴി​ൽ സം​രം​ഭ​ക​ർ​ക്കാ​യും വ​നി​താ ക്ഷേ​മം ല​ക്ഷ്യ​മാ​ക്കി​യും നൂ​ത​ന പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ക്കും. ജി​ല്ല​യി​ലെ ദു​ര​ന്ത നി​വാ​ര​ണ വി​ഭ​വ​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ൾ ഏ​കീ​ക​രി​ച്ച് ഒ​റ്റ ഡി​ജി​റ്റ​ൽ പ്ലാ​റ്റ്ഫോ​മി​ൽ ല​ഭ്യ​മാ​ക്കും.

നൂ​ത​ന പ​ദ്ധ​തി​ക​ളാ​യി കാ​ർ​ഷി​ക വി​ള​ക​ൾ​ക്ക് രാ​സ​വ​ള കീ​ട​നാ​ശി​നി പ്ര​യോ​ഗ​ത്തി​നാ​യി ഡ്രോ​ൺ സം​വി​ധാ​നം ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ൽ, പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യി​ലും കാ​ർ​ഷി​ക വി​ള​ക​ൾ ഉ​ണ​ക്കു​ന്ന​തി​നാ​യി ഡ്രൈ​യ​ർ സം​വി​ധാ​നം എ​ന്നി​വ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ്‌ ച​ന്ദ്രി​ക കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച പ​രി​പാ​ടി​യി​ൽ സ്റ്റാ​ന്റി​ങ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ​മാ​രാ​യ ജി​നി തോ​മ​സ്, വി.​എ​ൻ ശ​ശീ​ന്ദ്ര​ൻ, സ​ൽ​മ മൊ​യി, ഗി​രി​ജ കൃ​ഷ്ണ​ൻ, പ​ന​മ​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ടി.​എ​സ് ദി​ലീ​പ് കു​മാ​ർ, മാ​ന​ന്ത​വാ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ്‌ മീ​നാ​ക്ഷി രാ​മ​ൻ, ക​ൽ​പ​റ്റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ്‌ കെ.​കെ ഹ​നീ​ഫ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ, ഉ​ദ്യോ​ഗ​സ്ഥ​ർ ജീ​വ​ന​ക്കാ​ർ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - District Panchayat budget emphasizes productivity and employment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.