Posted On
date_range Updated On
date_range കരടിയുടെ ആക്രമണത്തിൽ യുവാവിന് പരിക്ക്
മാനന്തവാടി: കരടിയുടെ ആക്രമണത്തിൽ യുവാവിന് പരിക്കേറ്റു. തോല്‍പ്പെട്ടി കക്കേരി കാട്ടുനായ്ക്ക കോളനിയിലെ രഘുവിെൻറ മകന്‍ ഉദയനാണ് (38) പരിക്കേറ്റത്. കഴിഞ്ഞ ദിവസം ഉച്ചക്ക് അയല്‍വാസികളോടൊപ്പം വിറക് ശേഖരിക്കാനായി വീടിനടുത്തെ വനത്തിനുള്ളില്‍ പോയപ്പോഴാണ് സംഭവം.
കരടിയുടെ മുന്നില്‍ പെട്ടുപോയ ഉദയന്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ മുഖത്തടിക്കുകയായിരുന്നു. തുടര്‍ന്ന് ഓടി രക്ഷപ്പെട്ട ഉദയനെ നാട്ടുകാര്‍ വിന്‍സെൻറ് ഗിരി ആശുപത്രിയിലെത്തിച്ചു.
മുഖത്തും ഇടത് കൈക്കും സാരമായി പരിക്കേറ്റ ഉദയന് അവിടെ വെച്ച് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.