ജോർജ്
Posted On
date_range Updated On
date_range യുവതിയെ അപമാനിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ
മാനന്തവാടി: ബസ് കാത്ത് നിൽക്കുകയായിരുന്ന യുവതിയെ കെട്ടിപ്പിടിച്ച് സമൂഹമധ്യത്തിൽ അപമാനിച്ച യുവാവ് അറസ്റ്റിൽ. പേര്യ ആലാറ്റിൽ കല്ല കടമ്പിൽ ജോർജിനെയാണ് മാനന്തവാടി എസ്.ഐ കെ.കെ. സോബിനും സംഘവും അറസ്റ്റ് ചെയ്തത്.
ചൊവ്വാഴ്ച രാവിലെ എട്ടോടെ മാനന്തവാടി നഗരസഭ ബസ് സ്റ്റാൻഡിലായിരുന്നു സംഭവം. യുവതിയെ അപമാനിച്ച ഇയാളെ ഓട്ടോറിക്ഷ ഡ്രൈവർമാർ തടഞ്ഞ് വെച്ച് പൊലീസിന് കൈമാറുകയായിരുന്നു. വിവിധ വകുപ്പുകൾ പ്രകാരമാണ് മാനന്തവാടി പൊലീസ് കേസെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.