ബെനീറ്റ വർഗീസ് നിർമിച്ച കളിപ്പാട്ടങ്ങൾ
Posted On
date_range Updated On
date_range കളിപ്പാട്ട നിർമാണം: ബെനീറ്റക്ക് ദേശീയ അംഗീകാരം
മാനന്തവാടി (വയനാട്): വിദ്യാർഥികളുടെ കളിപ്പാട്ട നിർമാണത്തിൽ വയനാട് സ്വദേശിയായ വിദ്യാർഥിനിക്ക് ദേശീയ തലത്തിൽ അംഗീകാരം. എസ്.എസ്.എ ദേശീയതലത്തിൽ സംഘടിപ്പിച്ച തദ്ദേശീയ കളിപ്പാട്ട നിർമാണ മത്സരത്തിൽ ഒന്നാം സ്ഥാനം നേടി സെൻറ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനി ബെനീറ്റ വർഗീസാണ് നാടിന്റെ അഭിമാനമായത്.
എടവക പഞ്ചായത്തിലെ എള്ളുമന്ദം സ്വദേശി വലിയപറമ്പിൽ വർഗീസിെൻറയും ഷീനയുടെയും ഇളയ മകളാണ്. കഠിനാധ്വാനവും മാതാപിതാക്കളുടെയും അധ്യാപകരുടെയും പൂർണ പിന്തുണയും സഹായവും വിജയത്തിന് പിന്തുണയേകിയെന്ന് ബെനീറ്റ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.