Posted On
date_range Updated On
date_range നാലു വയസ്സുകാരിയെ ആക്രമിച്ച പുലിയെ പിടികൂടി
ഗൂഡല്ലൂർ: നാലു വയസ്സുകാരിയെ ആക്രമിച്ച പുള്ളിപ്പുലിയെ പിടികൂടി. ഊട്ടി തേനാട്കബൈ അരക്കോട് മൈനലാമട്ടത്തെ നിഷാന്തിന്റെ മകൾ സരിത (4)യേയാണ് പുലി കടിച്ചുകൊണ്ടുപോയത്. ഇതേതുടർന്നാണ് പുലിയെ പിടികൂടണമെന്ന ആവശ്യം ശക്തമായത്. വെള്ളിയാഴ്ച വൈകീട്ട് കൂട് സ്ഥാപിക്കുകയും ശനിയാഴ്ച പുലർച്ചതന്നെ പുലി കൂട്ടിൽ അകപ്പെട്ടതായും വനപാലകർ പറഞ്ഞു. പുലിയെ മുതുമല കടുവ സങ്കേതത്തിൽ കൊണ്ടുവന്ന് വിട്ടതായും അവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.