മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ മേ​പ്പാ​ടി ഗ​വ. പോ​ളി​ടെ​ക്നി​ക് കോ​ള​ജി​ലെ ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ൽ

ഭ​ക്ഷ​ണം പാ​ച​കം​ചെ​യ്യു​ന്ന സ്​​ത്രീ​ക​ളെ അ​ഭി​വാ​ദ്യം ചെ​യ്യു​ന്നു

ക്യാമ്പിൽ സഹായവുമായി കുടുംബശ്രീയും ഹരിതകർമ സേനയും

ക​ള്ളാ​ടി: മ​ണ്ണി​ടി​ച്ചി​ലി​നെ തു​ട​ർ​ന്ന് ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ലേ​ക്ക് മാ​റ്റി​യ​വ​ർ​ക്ക് സ​ഹാ​യ​വുമാ​യി കു​ടും​ബ​ശ്രീ​യും ഹ​രി​ത ക​ർ​മ​സേ​ന​യും. മേ​പ്പാ​ടി ഗ​വ പോ​ളി​ടെ​ക്നി​ക് കോ​ള​ജി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ക്യാ​മ്പി​ൽ സ​ജ്ജ​മാ​ക്കി​യ ക​മ്യൂ​ണി​റ്റി കി​ച്ച​ണി​ൽ കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​രു​ടെ സ​ജീ​വ സാ​ന്നി​ധ്യ​മു​ണ്ട്. കു​ടും​ബ​ശ്രീ സി.​ഡി.​എ​സി​ന്റെ​യും എ.​ഡി.​എ​സി​ന്റെ​യും നേ​തൃ​ത്വ​ത്തി​ൽ ക്യാ​മ്പി​ൽ പു​ന​ര​ധി​വ​സി​പ്പി​ച്ച​വ​ർ​ക്ക് അ​ടി​യ​ന്ത​ര സ​ഹാ​യ​ങ്ങ​ൾ എ​ത്തി​ക്കു​ന്ന​തി​ന് കൃ​ത്യ​മാ​യ ഇ​ട​പെ​ട​ലാ​ണ് ന​ട​ത്തു​ന്ന​തെ​ന്ന് ജി​ല്ല മി​ഷ​ൻ കോ​ഓ​ഡി​നേ​റ്റ​ർ കെ.​പി. ജ​യ​ച​ന്ദ്ര​ൻ അ​റി​യി​ച്ചു.

ക്യാ​മ്പി​ലെ ഭ​ക്ഷ​ണ പാ​ച​കം ചെ​യ്യ​ൽ, വി​ത​ര​ണം ചെ​യ്യു​ന്ന​തി​ന് സി.​ഡി.​എ​സ് പ്ര​വ​ർ​ത്ത​ക​ർ സ​ജീ​വ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു. ക്യാ​മ്പി​ലു​ള്ള​വ​ർ​ക്ക് മാ​ന​സി​ക പി​ന്തു​ണ ന​ൽ​കി ആ​ത്മ​വി​ശ്വാ​സം വ​ർ​ധി​പ്പി​ക്കാ​ൻ ആ​വ​ശ്യ​മാ​യ സ​ഹാ​യ​ങ്ങ​ൾ ഉ​റ​പ്പാ​ക്കാ​ൻ ക​മ്യൂ​ണി​റ്റി കൗ​ൺ​സി​ല​ർ​മാ​രു​ടെ സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്.

Tags:    
News Summary - Kudumbashree and Harithakarma Sena provide assistance at the camp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.