കെ.​എ​സ്.​ആ​ർ.​ടി.​സി സ്ത്രീ ​സൗ​ജ​ന്യ യാ​ത്ര; ഈ ​മാ​സം 30ഓ​ടെ ഓ​ട്ടം നി​ർ​ത്തു​മെ​ന്ന് സ്വ​കാ​ര്യ ബ​സു​ട​മ​ക​ൾ

സു​ൽ​ത്താ​ൻ ബ​ത്തേ​രി: കെ.​എ​സ്.​ആ​ർ.​ടി.​സി​യു​ടെ പ്രി​യ​ദ​ർ​ശ​നി സ​ർ​വി​സ് ക​ല​ക് ഷ​ൻ കു​റ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഈ ​മാ​സം മു​പ്പ​തോ​ടെ ജി​ല്ല​യി​ലെ സ്വ​കാ​ര്യ ബ​സു​ക​ൾ സ​ർ​വി​സ് നി​ർ​ത്തി​വെ​ക്കു​മെ​ന്ന് ബ​സു​ട​മ​ക​ളു​ടെ സം​ഘ​ട​ന ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. ‘ജി ​ഫോം’ പൂ​രി​പ്പി​ച്ച് ബ​സു​ക​ൾ നി​ർ​ത്തി​യി​ടാ​നാ​ണ് തീ​രു​മാ​നം. അ​തി​നു​ള്ളി​ൽ സ​ർ​ക്കാ​റി​ന്റെ പ്രാ​യോ​ഗി​ക​മാ​യ ഇ​ട​പെ​ട​ലാ​ണ് സം​ഘ​ട​ന പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.ബ​ജ​റ്റി​ൽ ബ​സു​ക​ളു​ടെ ടാ​ക്സ് 50 ശ​ത​മാ​നം സ​ർ​ക്കാ​ർ കു​റ​ച്ച​ത് ന​ല്ല കാ​ര്യ​മാ​ണ്. പ്ര​തി​ദി​നം 130 മു​ത​ൽ 150 രൂ​പ വ​രെ​യാ​ണ് ഒ​രു ബ​സി​ന് ലാ​ഭം ഉ​ണ്ടാ​കു​ന്ന​ത്.

അ​തേ​സ​മ​യം, സ്ത്രീ ​യാ​ത്ര​ക്കാ​ർ ക​യ​റാ​ൻ മ​ടി കാ​ണി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ 3000 മു​ത​ൽ 5000 വ​രെ രൂ​പ ഒ​രു ദി​വ​സം ന​ഷ്ട​മു​ണ്ടാ​കു​ന്നു​ണ്ട്. ഫ​ല​ത്തി​ൽ ടാ​ക്സ് കു​റ​ച്ച​തു​കൊ​ണ്ട് യാ​തൊ​രു പ്ര​യോ​ജ​ന​വും ല​ഭി​ക്കു​ന്നി​ല്ല.

15 വ​ർ​ഷം മു​മ്പാ​ണ് വി​ദ്യാ​ർ​ഥി​ക​ളു​ടെ യാ​ത്ര ചാ​ർ​ജ് പ​രി​ഷ്ക​രി​ച്ച​ത്. അ​തി​നു​ശേ​ഷം യാ​തൊ​രു വ​ർ​ധ​ന​വും വ​രു​ത്തി​യി​ട്ടി​ല്ല. മ​റ്റു ജി​ല്ല​ക​ളി​ൽ ര​ക്ഷി​താ​ക്ക​ളും ട്രാ​വ​ലി​ങ് ഫെ​സി​ലി​റ്റി ക​മ്മി​റ്റി​യും സ​മ​വാ​യ​ത്തി​ലെ​ത്തി വി​ദ്യാ​ർ​ഥി​ക​ളു​ടെ യാ​ത്രാ ചാ​ർ​ജ് കൂ​ട്ടി​യി​ട്ടു​ണ്ട്. വ​യ​നാ​ട്ടി​ൽ അ​തു​പോ​ലും ഉ​ണ്ടാ​യി​ട്ടി​ല്ല.

ബ​സ് ഓ​പ​റേ​റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ല പ്ര​സി​ഡ​ന്റ് പി.​കെ. ഹ​രി​ദാ​സ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എം. ര​ഞ്ജി​ത്ത് റാം, ​സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം പി.​കെ. രാ​ജ​ശേ​ഖ​ര​ൻ, ജി​ല്ല ട്ര​ഷ​റ​ർ സി.​എ. മാ​ത്യു, സി.​എ. ഐ​പ്പ്, ജോ​ർ​ജ് പു​ൽ​പ്പാ​റ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - KSRTC women's courtesy tour; private bus owners say it will stop running by the 30th of this month

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.