സജ്ജാദ്
Posted On
date_range Updated On
date_range കഞ്ചാവ് കേസിൽ യുവാവിന് രണ്ടു വർഷം തടവും പിഴയും
കൽപറ്റ: കഞ്ചാവുമായി പിടിയിലായ യുവാവിന് രണ്ട് വർഷം തടവും 20000 രൂപ പിഴയും. കോഴിക്കോട്, കൂടത്തായ് അമ്പലമുക്ക് അന്താനംകുന്ന് വീട്ടിൽ സജാദിനെനെയാണ് (32) കൽപറ്റ അഡീഷനൽ സെഷൻസ് കോടതി ശിക്ഷിച്ചത്. 2018-ലാണ് സജാദിനെ 1600 ഗ്രാം കഞ്ചാവുമായി വൈത്തിരി പൊലീസ് അറസ്റ്റ് ചെയ്തത്.
പഴയ വൈത്തിരി ദേശീയ പാതയുടെ സമീപത്തുനിന്നാണ് വിൽപനക്കായി സൂക്ഷിച്ച കഞ്ചാവ് ഇയാളിൽ നിന്ന് എസ്.ഐ ഹരിലാൽ ജി. നായരും സംഘവും പിടികൂടിയത്. അന്നത്തെ വൈത്തിരി പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അബ്ദുൽ ഷെരീഫ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ച കേസിലാണ് പ്രതിയെ ശിക്ഷിച്ച് ഉത്തരവായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.