പ്രി​യ​ങ്ക ഗാ​ന്ധി എം.​പി, മ​ന്ത്രി എ.​പി. അ​നി​ൽ കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ല​ക്ട​റേ​റ്റ് മി​നി കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ ചേ​ർ​ന്ന വ​നം വ​കു​പ്പ് അ​വ​ലോ​ക​ന യോ​ഗം

മനുഷ്യ-വന്യജീവി സംഘർഷം: വനം വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് പ്രിയങ്ക ഗാന്ധി

കൽപറ്റ: ജില്ലയിലെ പ്രത്യേക ഭൂപ്രകൃതിയും കാടുകളോട് ചേർന്നുനിൽക്കുന്ന ജനവാസ മേഖലകളും പരിഗണിച്ച് തൂക്കു സോളാർ വേലികൾ കൂടുതൽ അതിർത്തികളിൽ സ്ഥാപിക്കണമെന്നും ആക്രമണകാരികളായ വന്യമൃഗങ്ങളെ തുരത്താനും പിടികൂടാനും ദ്രുത പ്രതികരണ സേനക്ക് ആധുനിക സാങ്കേതിക വിദ്യകളും ഉപകരണങ്ങളും സജ്ജമാക്കണമെന്നും വനം വകുപ്പ് ഉദ്യാഗസ്ഥര്‍ ആവശ്യപ്പെട്ടു.

മനുഷ്യ-വന്യമൃഗ സംഘർഷം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ വനം വകുപ്പിന്റെ പ്രവർത്തനം വിലയിരുത്തി പ്രിയങ്ക ഗാന്ധി എം.പിയുടെ നേതൃത്വത്തിൽ കലക്ടറേറ്റിൽ ചേർന്ന യോഗത്തിലാണ് ഉദ്യോഗസ്ഥർ ആവശ്യം ഉന്നയിച്ചത്. വൈൽഡ് ലൈഫ് വാർഡന്‍ വരുണ്‍ ഡാലിയ പ്രവർത്തനങ്ങൾ വിശദീകരിച്ചു.

തൂക്കു വേലികളുടെ നിർമാണ പുരോഗതി കർഷകർക്ക് ആത്മവിശ്വാസം നൽകിയെന്നും നെൽകർഷകർ കൂടുതലായി കൃഷിയിലേക്ക് കടന്നുവരുന്നതയും ഉദ്യോഗസ്ഥർ പറഞ്ഞു. വന്യമൃഗങ്ങൾ ജനവാസ മേഖലകളിലേക്ക് കടക്കുന്നത് തടയാൻ പ്രധാന വനാതിർത്തികളിൽ സൗരോർജ വേലികൾ, കിടങ്ങുകൾ സ്ഥാപിച്ചിട്ടുണ്ട്.

അവയുടെ അറ്റകുറ്റപ്പണികൾ കൃത്യമായി നടത്തുന്നു-വൈൽഡ് ലൈഫ് വാർഡന്‍ പറഞ്ഞു. സെൻസർ ആന്‍ഡ് എ.ഐ കാമറ നിരീക്ഷണം, അലാറം സംവിധാനങ്ങള്‍, റാപ്പിഡ് റെസ്പോണ്‍സ് ടീം, റേഡിയോ കോളറിങ് തുടങ്ങിയ പ്രതിരോധ സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമമായി മുന്നോട്ട് കൊണ്ടുപോകുന്നുണ്ടെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

മന്ത്രിമാരായ എ.പി അനില്‍ കുമാര്‍, പി.സി. വിഷ്ണുനാഥ്, എം.എല്‍.എമാരായ ഐ.സി. ബാലകൃഷ്ണന്‍, ഉഷ വിജയന്‍, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍, ജില്ല കലക്ടര്‍ സി. ചെല്‍സാസിനി, സബ് കലക്ടര്‍ അതുല്‍ സാഗര്‍, എ.ഡി.എം കെ. അജീഷ്, ടൂറിസം ഡയറക്ടർ എം. അഞ്ജന, അഡീഷനൽ ഡയറക്ടർ ജനറൽ സുമിത്ത് ടാക്കൂർ, പ്രോജക്ട് എക്സിക്യൂട്ടിവ് ആർ. വിദ്യ എന്നിവർ പങ്കെടുത്തു.

Tags:    
News Summary - Priyanka Gandhi calls meeting of forest department officials on Human wildlife conflict

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.