Posted On
date_range Updated On
date_range ആദിവാസി ബാലനെ പീഡിപ്പിച്ചു: പ്രതിക്ക് ഏഴുവര്‍ഷം തടവും പിഴയും
കല്പറ്റ: ആദിവാസി ബാലനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ പ്രതിക്ക് ഏഴുവര്‍ഷം തടവും പിഴയും. കാട്ടിക്കുളം നാരങ്ങാകുന്ന് രാജേഷിനെ (ഉണ്ണി-32)യാണ് കല്പറ്റ കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനുള്ള പ്രത്യേക കോടതി (ഫാസ്റ്റ് ട്രാക്ക് സ്പെഷല്‍ കോടതി) ശിക്ഷിച്ചത്. ജഡ്ജി എം.പി. ജയരാജാണ് ശിക്ഷ വിധിച്ചത്.
2019 ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. സബ് ഇൻസ്പെക്ടർ എ.യു. ജയപ്രകാശാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ (ഫാസ്റ്റ് ട്രാക്ക് സ്പെഷല്‍ കോടതി) യു.കെ. പ്രിയ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.