ബാസിത് ബഷീർ, ഹസിബുൾ ഷെയ്ക്,
മാഫിർ ഷെയ്ക്
Posted On
date_range Updated On
date_range മയക്കുമരുന്നുമായി മൂന്നു പേർ പിടിയിൽ
കൽപറ്റ: രണ്ടിടങ്ങളിലായി മയക്കുമരുന്നുമായി മൂന്നു പേർ പിടിയിൽ. കൽപറ്റ അനന്തവീര തിയറ്ററിന് മുൻവശം വെച്ച് മാരക മയക്കുമരുന്നായ 4.7 ഗ്രാം എം.ഡി.എം.എയും 15 ഗ്രാം കഞ്ചാവുമായി യുവാവിനെ അറസ്റ്റ് ചെയ്തു. സുൽത്താൻ ബത്തേരി താഴത്തെ പീടികയിൽ ബാസിത് ബഷീറിനെയാണ്(26) കൽപറ്റ എസ്.ഐയും സംഘവും അറസ്റ്റ് ചെയ്തത്.
കമ്പളക്കാട് ടൗണിൽ 6.035 ഗ്രാം ബ്രൗൺ ഷുഗറും 560 ഗ്രാം കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാനക്കാരെ പിടികൂടി. ഝാർഖണ്ഡ് സംഘരാംപുർ സ്വദേശികളായ ഹസിബുൾ ഷെയ്ക് (24), മാഫിർ ഷെയ്ക് (27) എന്നിവരെയാണ് കമ്പളക്കാട് എ.എസ്.ഐയും സംഘവും അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.