സുരേഷ് ബാബു, നൈജിൽ, ജോബി ജോൺ, അലി അഷ്കർ
Posted On
date_range Updated On
date_range മോഷണക്കേസ് പ്രതികൾ അറസ്റ്റിൽ
കൽപറ്റ: കൽപറ്റ എസ്.കെ.എം.ജെ ഹയർ സെക്കൻഡറി സ്കൂൾ കിണറ്റിലെ മോട്ടോർ മോഷ്ടിച്ച സംഭവത്തിൽ പ്രതികളെ കൽപറ്റ പൊലീസ് പിടികൂടി. മുണ്ടേരി തൈവളപ്പിൽ സുരേഷ് ബാബു (49), പുഴമുടി അപ്പണവയൽ മഞ്ഞിയോട്ടിൽ നൈജിൽ (32), കൽപറ്റ എമിലി കരിക്കാടംപൊയിൽ കെ.പി. അലി അഷ്കർ (48), അങ്കമാലി അങ്ങാടിക്കടവ് കൂരൻവീട് ജോബി ജോൺ (41) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
മോഷ്ടിച്ച മോട്ടോർ സ്കൂളിന്‍റെ പരിസരത്ത് ഒളിപ്പിച്ചുവെക്കുകയായിരുന്നു. പിന്നീട് ഇത് എടുക്കാൻപോയ സമയം നാട്ടുകാർ സംശയം തോന്നി പൊലീസിൽ അറിയിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.