എ.ഡി.എം എന്‍.ഐ. ഷാജുവിന്റെ അധ്യക്ഷതയിൽ കലക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ
ചേർന്ന ഏകാരോഗ്യം പദ്ധതി ആലോചന യോഗം
കൽപറ്റ: ജില്ലയില്‍ ‘ഏകാരോഗ്യം’ പദ്ധതി നടപ്പാക്കാനൊരുങ്ങി ആരോഗ്യ വകുപ്പ്. പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വിവിധ വകുപ്പുകളുടെ ആലോചന യോഗം ചേര്‍ന്നു.
ജീവജാലങ്ങളുടെ ആരോഗ്യ നിലവാരം മെച്ചപ്പെടുത്താൻ സംസ്ഥാന സര്‍ക്കാറാണ് ഏകാരോഗ്യം പദ്ധതി നടപ്പാക്കുന്നത്. മനുഷ്യര്‍, മൃഗങ്ങള്‍, സസ്യങ്ങള്‍ ഉള്‍പ്പെടുന്ന പരിസ്ഥിതി, ഇവ തമ്മിലുള്ള പരസ്പര ബോധം എന്നിവ തിരിച്ചറിഞ്ഞ് ജീവജാലങ്ങള്‍ക്കെല്ലാം അനുയോജ്യമായ ആരോഗ്യസ്ഥിതി കൈവരിക്കുക എന്നതാണ് പദ്ധതി ലക്ഷ്യം.ജില്ലയില്‍ എലിപ്പനി പ്രതിരോധത്തിന് വിവിധ വകുപ്പുകളുമായി ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യും.
ആന്റിബയോട്ടിക്കുകളുടെ അശാസ്ത്രീയ ഉപയോഗം സംബന്ധിച്ച് വിവിധ വകുപ്പുകളുടെ ജില്ലതല യോഗം ചേരും. പദ്ധതിയുടെ നടത്തിപ്പിന് തദ്ദേശ സ്വയം ഭരണ സ്ഥാപനതലത്തില്‍ വളന്റിയര്‍മാരെ തെരഞ്ഞെടുത്ത് കാലാവസ്ഥ മാറ്റം, ജന്തു ജന്യ രോഗങ്ങള്‍, മാലിന്യ സംസ്കരണം, പദ്ധതിയുടെ നടത്തിപ്പ് എന്നിവ സംബന്ധിച്ച് പരിശീലനം നല്‍കും.
മൂന്ന് മാസത്തിലൊരിക്കല്‍ നടപ്പാക്കേണ്ട പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് വകുപ്പ്തല ഉദ്യോഗസ്ഥരുടെ യോഗം ചേരാനും തീരുമാനിച്ചു. എ.ഡി.എം എന്‍.ഐ. ഷാജു അധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് ഹെല്‍ത്ത് റിസര്‍ച്ച് എക്സിക്യൂട്ടിവ് ഡയറക്ടര്‍ ഡോ. വി. ജിതേഷ്, ഡി.എം.ഒ. ഡോ. പി. ദിനീഷ്, ഡി.പി.എം ഡോ. സമീഹ സെയ്തലവി, ആര്‍ദ്രം നോഡല്‍ ഓഫിസര്‍ പി.എസ്. സുഷമ, വിവിധ വകുപ്പ്തല ഉദ്യോഗസ്ഥര്‍, ആരോഗ്യ വകുപ്പ് ജീവനക്കാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
കൽപറ്റ: കേരളത്തിലുടനീളം സുരക്ഷിതവും രുചികരവുമായ ഭക്ഷണം കിട്ടുന്ന ഹോട്ടലുകള്‍, റസ്റ്റാറന്റുകള്‍ എന്നിവയെ ഉള്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ ‘ഈറ്റ് റൈറ്റ് കേരള’ എന്ന മൊബൈല്‍ ആപ്പ് ജില്ലയിലും ശ്രദ്ധേയമാകുന്നു. ജില്ലയില്‍ ഹൈജീന്‍ റേറ്റിങ് പൂര്‍ത്തിയാക്കിയ 76 ഹോട്ടലുകളും റസ്റ്റോറന്റുകളുമാണ് ആപ്പിലുള്ളത്. ആപ്പില്‍ നല്‍കിയിട്ടുള്ള ബേക്കറി, റസ്റ്റാറന്റ്, ജ്യൂസറി എന്നിങ്ങനെയുള്ള ലിങ്കില്‍ കയറി ആവശ്യമുള്ള സേവനങ്ങള്‍ ലഭ്യമാക്കാം.
ഭക്ഷ്യസുരക്ഷ വകുപ്പിന്റെ മാനദണ്ഡങ്ങള്‍ പാലിക്കുന്ന ഹോട്ടലുകളാണ് മൊബൈല്‍ ആപ്പില്‍ ഉള്‍പ്പെടുത്തിയത്. ഭക്ഷ്യസുരക്ഷ വകുപ്പിന്റെ നൂതന സംരംഭമായ ഈ മൊബൈല്‍ ആപ്പിലൂടെ ഗുണ നിലവാരം സൂക്ഷിക്കുന്ന ഹോട്ടലുകളുടെ വിവരവും അവയുടെ ലൊക്കേഷനും അറിയാന്‍ കഴിയും.
ഭക്ഷ്യസുരക്ഷ നിയമത്തെ കുറിച്ചുള്ള വിവരങ്ങളും ആപ്പില്‍ ലഭ്യമാണ്. ഭക്ഷ്യസുരക്ഷാ ഗ്രിവന്‍സ് പോര്‍ട്ടല്‍ ആപ്പില്‍ ലിങ്ക് ചെയ്തിട്ടുണ്ട്. പ്ലേ സ്റ്റോറില്‍ നിന്ന് ഈറ്റ് റൈറ്റ് കേരള ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഉപഭോക്താക്കള്‍ക്ക് ഗുണനിലവാരമുള്ള ഭക്ഷണം ലഭിക്കുന്ന ഹോട്ടലുകള്‍ കണ്ടെത്താം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.