എസ്.ഐ.ആർ പരിഷ്‌കരണം: വയനാട്ടിൽ കൂടിയത് 5,017 വോട്ടർമാർ

കൽപറ്റ: വോട്ടർ പട്ടിക തീവ്ര പരിഷ്‍കരണം (എസ്.ഐ.ആർ) നടപ്പാക്കിയപ്പോൾ ജില്ലയിൽ 5,017 വോട്ടർമാർ വർധിച്ചു. ജില്ലയിലെ ആകെ വോട്ടർമാർ 6,40,947 ആയാണ് കൂടിയത്. സ്ത്രീകൾ: 3,27,688, പുരുഷന്മാർ: 3,13,257. കൽപറ്റ, മാനന്തവാടി മണ്ഡലങ്ങളിൽ വോട്ടർമാർ കൂടിയപ്പോൾ ബത്തേരിയിൽ കുറഞ്ഞു. ജില്ലയിലെ മൂന്നു മണ്ഡലങ്ങളിൽ ഏറ്റവും കൂടുതൽ വോട്ടർമാരുള്ള ബത്തേരിയിലാണ് വോട്ടർമാർ കുറഞ്ഞത്.

ജില്ലയിൽ കൂടുതൽ വോട്ടർമാർ കാലങ്ങളായി ബത്തേരിയിൽ തന്നെയാണ്. 2024നെ അപേക്ഷിച്ച് മാനന്തവാടിയിൽ 3449 വോട്ടർമാരും കൽപറ്റയിൽ 3047 വോട്ടർമാരും വർധിച്ചപ്പോൾ ബത്തേരിയിൽ 1479 വോട്ടർമാരും കുറഞ്ഞു. 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ കൽപറ്റയിൽ 2,08,912 വോട്ടർമാരും ബത്തേരിയിൽ 2,25,635 വോട്ടർമാരും മാനന്തവാടിയിൽ 2,01,383 വോട്ടർമാരുമായിരുന്നു. എസ്.ഐ.ആർ അന്തിമപട്ടികയിൽ ഇത് യഥാക്രമം 2,11,959, 2,24,156, 2,04,832 എന്നിങ്ങനെയാണ്. ജില്ലയിൽ ആകെ വോട്ടർമാർ 6,40,947. പുരുഷന്മാർ 3,13,257, സ്ത്രീകൾ 3,27,688, ട്രാൻസ്ജെൻഡർ-2, പ്രവാസി വോട്ടർമാർ 2129.

Tags:    
News Summary - SIR reform: 5,017 more voters in Wayanad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.