മ​ഴ മു​ന്ന​റി​യി​പ്പ്; ജാ​ഗ്ര​തപാ​ലി​ക്കാ​ന്‍ നി​ര്‍ദേ​ശം

ക​ൽ​പ​റ്റ: ജി​ല്ല​യി​ല്‍ ശ​ക്ത​മാ​യ മ​ഴ തു​ട​രു​ന്ന​തി​നാ​ല്‍ ജ​ന​ങ്ങ​ള്‍ ജാ​ഗ്ര​തപാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ല ദു​ര​ന്തനി​വാ​ര​ണ അ​തോ​റി​റ്റി ചെ​യ​ര്‍പേ​ഴ്സ​ൻ കൂ​ടി​യാ​യ ജി​ല്ല ക​ല​ക്ട​ര്‍ ഡോ. ​രേ​ണുരാ​ജ് അ​റി​യി​ച്ചു. മ​ല​യോ​ര മേ​ഖ​ല​ക​ളി​ലേ​ക്കു​ള്ള രാ​ത്രി​യാ​ത്ര പ​ര​മാ​വ​ധി ഒ​ഴി​വാ​ക്ക​ണം.

മ​ണ്ണി​ടി​ച്ചി​ല്‍ ഉ​ള്‍പ്പെ​ടെ​യു​ള്ള ദു​ര​ന്ത​സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ മ​ല​യോ​ര മേ​ഖ​ല​ക​ളി​ല്‍ താ​മ​സി​ക്കു​ന്ന​വ​ര്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​മാ​യ ഘ​ട്ട​ത്തി​ല്‍ മാ​റി​ത്താ​മ​സി​ക്ക​ണ​മെ​ന്നും ക​ല​ക്ട​ര്‍ അ​റി​യി​ച്ചു. ജ​ലാ​ശ​യ​ങ്ങ​ളി​ല്‍ പെ​ട്ടെ​ന്ന് വെ​ള്ളം ഉ​യ​രാ​ന്‍ സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ പു​ഴ​യോ​ര​ത്ത് താ​മ​സി​ക്കു​ന്ന ജ​ന​ങ്ങ​ള്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണം.

ശ​ക്ത​മാ​യ മ​ഴ പെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ പു​ഴ​ക​ളോ തോ​ടു​ക​ളോ മു​റി​ച്ചുക​ട​ക്കാ​നോ പു​ഴ​ക​ളി​ലോ മ​റ്റ് ജ​ലാ​ശ​യ​ങ്ങ​ളി​ലോ കു​ളി​ക്കാ​നോ മീ​ന്‍ പി​ടി​ക്കാ​നോ മ​റ്റ് ആ​വ​ശ്യ​ങ്ങ​ള്‍ക്കോ ഇ​റ​ങ്ങാ​ന്‍ പാ​ടി​ല്ല. വീ​ടു​ക​ളി​ലേ​ക്ക് വെ​ള്ളം ക​യ​റി​യ​തി​നെ തു​ട​ര്‍ന്ന് വൈ​ത്തി​രി താ​ലൂ​ക്കി​ല്‍ വെ​ങ്ങ​പ്പ​ള്ളി വി​ല്ലേ​ജി​ല്‍ ര​ണ്ട് ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളും കോ​ട്ട​ത്ത​റ വി​ല്ലേ​ജി​ല്‍ ഒ​രു ദു​രി​താ​ശ്വാ​സ ക്യാ​മ്പും പ്ര​വ​ര്‍ത്തി​ക്കു​ന്നു​ണ്ട്.

മ​രം വീ​ണ് വീ​ട് ത​ക​ര്‍ന്ന​തി​നെ തു​ട​ര്‍ന്ന് മാ​ന​ന്ത​വാ​ടി താ​ലൂ​ക്കി​ലെ വാ​ളാ​ട് വി​ല്ലേ​ജി​ലെ പോ​രൂ​ര്‍കു​ന്ന് പ്ര​ദേ​ശ​ത്തു​ള്ള ഒ​രു കു​ടും​ബ​ത്തെ സ​മീ​പ​ത്തെ ക്ല​ബ് കെ​ട്ടി​ട​ത്തി​ലേ​ക്ക് മാ​റ്റിപ്പാര്‍പ്പി​ച്ചു. കാ​ല​വ​ര്‍ഷ​ക്കെ​ടു​തി​യി​ല്‍ ഇ​തു​വ​രെ നാ​ല് വീ​ടു​ക​ള്‍ പൂ​ർ​ണ​മാ​യും 51 വീ​ടു​ക​ള്‍ ഭാ​ഗി​ക​മാ​യും ത​ക​ര്‍ന്നു.

Tags:    
News Summary - Rain alert- warning

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.