കൽപറ്റ ബൈപാസ് റോഡിലുള്ള പുഷ്പോത്സവത്തിൽനിന്ന്
Posted On
date_range Updated On
date_range കൽപറ്റയിൽ പുഷ്പോത്സവത്തിന് തുടക്കം
കൽപറ്റ: സ്നേഹ ഇവന്റ്സ് ഒരുക്കുന്ന വയനാട് പുഷ്പോത്സവത്തിന് തുടക്കമായി. കൽപറ്റ ബൈപ്പാസ് റോഡിലുള്ള മൈതാനിയിലാണ് പൂക്കളുടെ വർണക്കാഴ്ചകളൊരുക്കിയിട്ടുള്ളത്. ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നുമുള്ള പൂക്കളും ഫലങ്ങളും കൊണ്ട് മൈതാനം സമ്പന്നമാണ്. സ്റ്റാളുകൾ നിറയെ വൈവിധ്യങ്ങളായ ഉപഭോഗസാധനങ്ങളും ഒരുക്കിയിട്ടുണ്ട്. വിശാലമായ ഫുഡ്കോർട്ടിൽ വിശിഷ്ടങ്ങളായ ഭക്ഷ്യ വിഭവങ്ങളും ആസ്വദിക്കാം. ഹൈടെക് അമ്യൂസ്മെന്റ് പാർക്കും ഒരുക്കിയിട്ടുണ്ട്. മേളയുടെ ഭാഗമായി വൈവിധ്യമാർന്ന സ്റ്റേജ് പരിപാടികളും ഒരുക്കിയിട്ടുണ്ട്. രാവിലെ 11 മണി മുതൽ രാത്രി 10 വരെയാണ് പ്രവേശനം. മേള ഡിസംബർ 10 വരെ തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.