പു​ൽ​പ​ള്ളി​യി​ലെ ജ​ന​കീ​യ പ്ര​തി​ഷേ​ധം: കേ​സ് പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ഒ​രു വി​ഭാ​ഗം; നി​യ​മ​ന​ട​പ​ടി വേ​ണ​മെ​ന്ന് മ​റു​ഭാ​ഗം

ക​ൽ​പ​റ്റ: കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട പോ​ളി​ന്റെ മൃ​ത​ദേ​ഹ​വു​മാ​യി ശ​നി​യാ​ഴ്ച പു​ൽ​പ​ള്ളി ടൗ​ണി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ​ത്തി​നി​ടെ​യു​ണ്ടാ​യ അ​നി​ഷ്ട​സം​ഭ​വ​ത്തി​ൽ ര​ണ്ടു​പേ​രെ അ​റ​സ്റ്റ് ചെ​യ്യു​ക​യും നൂ​റോ​ളം പേ​ർ പ്ര​തി​ക​ളാ​വു​ക​ളും ചെ​യ്ത സം​ഭ​വ​ത്തി​ൽ കേ​സ് പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ക​ർ​ഷ​ക സം​ഘ​ട​ന​ക​ളും ജ​ന​പ്ര​തി​നി​ധി​ക​ളും മാ​ന​ന്ത​വാ​ടി ബി​ഷ​പ്പ​ട​ക്കം രം​ഗ​ത്തെ​ത്തി. അ​ക്ര​മം ഒ​ന്നി​നും പ​രി​ഹാ​ര​മ​ല്ലെ​ന്നും ജ​നം സം​യ​മ​ന​ത്തോ​ടെ കാ​ര്യ​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യ​ണ​മെ​ന്നു​മാ​ണ് ജി​ല്ല​യി​ലെ​ത്തി​യ ഗ​വ​ർ​ണ​ർ പ​റ​ഞ്ഞ​ത്.

എ​ന്നാ​ൽ, ജീ​വ​ന​ക്കാ​ർ​ക്ക് സു​ര​ക്ഷി​ത​മാ​യി ജോ​ലി ചെ​യ്യാ​നു​ള്ള സാ​ഹ​ച​ര്യം സ​ർ​ക്കാ​റി​ന്റെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​ക​ണ​മെ​ന്നും അ​ക്ര​മ​ത്തി​​ന് നേ​തൃ​ത്വം കൊ​ടു​ത്ത​വ​ർ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നു​മാ​ണ് വ​ന​പാ​ല​ക​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

ജീ​വ​ന​ക്കാ​രെ ബ​ന്ദി​യാ​ക്കി വാ​ഹ​ന​ത്തി​നു മു​ക​ളി​ൽ ക​ടു​വ കൊ​ന്ന ക​ന്നു​കാ​ലി​യെ കെ​ട്ടി​വെ​ച്ച് ജ​ന​പ്ര​തി​നി​ധി​ക​ൾ നോ​ക്കി​നി​ൽ​ക്കെ പ്ര​തി​ഷേ​ധി​ച്ച​ത് പ്രാ​കൃ​ത​രീ​തി​യാ​ണെ​ന്നാ​ണ് വ​നം​വ​കു​പ്പി​ന്റെ വാ​ദം.

കേ​ര​ള ഫോ​റ​സ്റ്റ് പ്രൊ​ട്ട​ക്ടി​വ് സ്റ്റാ​ഫ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ക​മ്മി​റ്റിയുടെ നേ​തൃ​ത്വ​ത്തി​ൽ ചൊ​വ്വാ​ഴ്ച പ്ര​തി​ഷേ​ധ​ദി​നം ആ​ച​രി​ക്കാ​നും ക​ൽ​പ​റ്റ​യി​ൽ ഉ​പ​വാ​സം ന​ട​ത്താ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

എം.​എ​ല്‍.​എ​മാ​രെ ആ​ക്ര​മി​ച്ചു​വെ​ന്ന പേ​രി​ല്‍ നാ​ട്ടു​കാ​ര്‍ക്കെ​തി​രെ കേ​സെ​ടു​ത്ത പൊ​ലീ​സ് ന​ട​പ​ടി അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്ന് എം.​എ​ല്‍.​എ​മാ​രാ​യ അ​ഡ്വ. ടി. ​സി​ദ്ദീ​ഖ്, ഐ.​സി. ബാ​ല​കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍ പ​റ​ഞ്ഞു. നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധ​ത്തി​നി​ടെ ത​ങ്ങ​ളെ ആ​രും ആ​ക്ര​മി​ക്കു​ക​യോ കൈ​യേ​റ്റം ന​ട​ത്തു​ക​യോ ചെ​യ്തി​ട്ടി​ല്ല. ആ​രു​ടെ പേ​രി​ലും പ​രാ​തി​യി​ല്ലെ​ന്നാ​ണ് എം.​എ​ല്‍.​എ​മാ​ര്‍ പ​റ​ഞ്ഞ​ത്.

അ​ക്ര​മ കേ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ട​വ​ർ​ക്ക് നി​യ​മ സ​ഹാ​യ​വു​മാ​യി ക​ർ​ഷ​ക സം​ഘ​ട​ന​യാ​യ കി​ഫ​യും രം​ഗ​ത്തി​റ​ങ്ങി​യി​ട്ടു​ണ്ട്. വ​നം​വ​കു​പ്പി​ന്റെ ജീ​പ്പ് ന​ശി​പ്പി​ച്ച​തും ജീ​വ​ന​ക്കാ​രെ​യും ജ​ന​പ്ര​തി​നി​ധി​ക​ളെ​യും കൈ​യേ​റ്റം ചെ​യ്ത​തി​നും പൊ​ലീ​സി​നു​നേ​രെ ക​ല്ലെ​റി​ഞ്ഞ​തി​നും പോ​ളി​ന്റെ മൃ​ത​ദേ​ഹം ത​ട​ഞ്ഞു​വെ​ച്ച​തി​നും മ​റ്റു​മാ​ണ് പൊ​ലീ​സ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

വ​ന​പാ​ല​ക​രു​ടെ ഉ​പ​വാ​സം ഇ​ന്ന്

ക​ൽ​പ​റ്റ: പു​ൽ​പ​ള്ളി​യി​ൽ വ​ന​പാ​ല​ക​രെ ബ​ന്ദി​യാ​ക്കി ആ​ക്ര​മി​ച്ച​തി​ലും വാ​ഹ​നം ന​ശി​പ്പി​ച്ച​തി​ലും പ്ര​തി​ഷേ​ധി​ച്ച് ചൊ​വ്വാ​ഴ്ച കേ​ര​ള ഫോ​റ​സ്റ്റ് പ്രൊ​ട്ട​ക്ടി​വ് സ്റ്റാ​ഫ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ക​മ്മി​റ്റി നേ​തൃ​ത്വ​ത്തി​ൽ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി പ്ര​തി​ഷേ​ധ ദി​നം ആ​ച​രി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ൽ ഉ​പ​വാ​സ​സ​മ​രം ന​ട​ത്തു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

ക​ൽ​പ​റ്റ ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് രാ​വി​ലെ പ​ത്ത​ര മു​ത​ൽ വൈ​കീ​ട്ട് നാ​ലു വ​രെ​യാ​ണ് ഉ​പ​വാ​സം. പ്ര​തി​ഷേ​ധ സൂ​ച​ക​മാ​യി ഡ്യൂ​ട്ടി​ക്കെ​ത്തു​ന്ന ജീ​വ​ന​ക്കാ​ർ ക​റു​ത്ത ബാ​ഡ്ജ് ധ​രി​ക്കും.

കേ​ര​ള​ത്തി​ലെ മ​നു​ഷ്യ-​വ​ന്യ​ജീ​വി സം​ഘ​ർ​ഷം ല​ഘൂ​ക​രി​ക്കാ​ൻ പ്ര​യ​ത്നി​ക്കു​ന്ന വ​ന​പാ​ല​ക​ർ​ക്കെ​തി​രെ​യു​ള്ള ആ​സൂ​ത്രി​ത ആ​ക്ര​മ​ണം വ​ർ​ധി​ക്കു​ക​യാ​ണ്. 12 വ​ർ​ഷ​മാ​യി കു​റു​വ ഇ​ക്കോ ടൂ​റി​സ​ത്തി​ൽ ഗൈ​ഡാ​യി ജോ​ലി ചെ​യ്തി​രു​ന്ന പോ​ളി​ന്റെ മൃ​ത​ദേ​ഹ​ത്തെ അ​നു​ഗ​മി​ച്ച ഡെ​പ്യൂ​ട്ടി റേ​ഞ്ച​ർ ഷാ​ജി​യെ​യും ജീ​വ​ന​ക്കാ​രെ​യും ബ​ന്ദി​യാ​ക്കി ആ​ക്ര​മി​ക്കു​ക​യും വാ​ഹ​നം ത​ക​ർ​ക്കു​ക​യും ചെ​യ്തു. നെ​ഞ്ചു​വേ​ദ​ന​യെ തു​ട​ർ​ന്ന് ​ഡെ​പ്യൂ​ട്ടി റേ​ഞ്ച​ർ ചി​കി​ത്സ​യി​ലാ​ണ്.

ജോ​ലി​ക്കി​ടെ ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ട​ത് 39 ജീ​വ​ന​ക്കാ​ർ​ക്കാ​ണ്. നി​ര​വ​ധി പേ​ർ​ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റു.

ജീ​വ​ന​ക്കാ​ർ​ക്ക് സു​ര​ക്ഷി​ത​മാ​യി ജോ​ലി ചെ​യ്യാ​നു​ള്ള സാ​ഹ​ച​ര്യ​മു​ണ്ടാ​ക്കു​ക, അ​ക്ര​മ​ത്തി​​ന് നേ​തൃ​ത്വം കൊ​ടു​ത്ത​വ​ർ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​ക, ആ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ളോ​ടെ​യു​ള്ള ദ്രു​ത​ക​ർ​മ​സേ​ന​ക​ൾ അ​നു​വ​ദി​ക്കു​ക, പു​തി​യ വാ​ഹ​ന​ങ്ങ​ളും ഉ​പ​ക​ര​ണ​ങ്ങ​ളും ന​ൽ​കു​ക, മ​നു​ഷ്യ-​വ​ന്യ​ജീ​വി സം​ഘ​ർ​ഷ ല​ഘൂ​ക​ര​ണ​ത്തി​ന് വി​ദ​ഗ്ധ​സ​മി​തി​യു​ടെ റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളും ഉ​ന്ന​യി​ച്ചാ​ണ് ഉ​പ​വാ​സം.

വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് കെ.​എ. സേ​തു​മാ​ധ​വ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ർ. ദി​ൻ​ഷ്, സം​സ്ഥാ​ന ട്ര​ഷ​റ​ർ കെ. ​ബീ​രാ​ൻ​കു​ട്ടി, സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്റ് പി. ​വി​നോ​ദ്, സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി.​കെ. ഷി​ബു, ക​മ്മി​റ്റി​യം​ഗം എ.​ആ​ർ. സി​നു, ജി​ല്ല പ്ര​സി​ഡ​ന്റ് എ. ​നി​ഗേ​ഷ് എ​ന്നി​വ​ർ പ​​ങ്കെ​ടു​ത്തു.

നി​യ​മ സ​ഹാ​യ​വു​മാ​യി കി​ഫ

ക​ൽ​പ​റ്റ: പോ​ളി​ന്റെ മ​ര​ണ​വു​മാ​യി പു​ൽ​പ​ള്ളി​യി​ൽ ന​ട​ന്ന അ​ക്ര​മ കേ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ട​വ​ർ​ക്ക് നി​യ​മ സ​ഹാ​യ​വു​മാ​യി കി​ഫ. നി​യ​മ സ​ഹാ​യം ല​ഭി​ക്കാ​ൻ 8075893092 എ​ന്ന കി​ഫ ലീ​ഗ​ൽ ഹെ​ൽ​പ്‌​ലൈ​ൻ ന​മ്പ​റി​ൽ വി​ളി​ക്ക​ണ​മെ​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു.

ത​ട​ഞ്ഞ​തി​ന്റെ പേ​രി​ൽ കേ​സെ​ടു​ക്ക​രു​ത് -എം.​എ​ൽ.​എ​മാ​ർ

സു​ൽ​ത്താ​ൻ ബ​ത്തേ​രി: കു​റു​വ ദ്വീ​പി​ലെ ഫോ​റ​സ്റ്റ് വാ​ച്ച​റാ​യ വെ​ള്ള​ച്ചാ​ലി​ൽ പോ​ളി​ന്റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ഴി​ഞ്ഞ​ദി​വ​സം പു​ൽ​പ​ള്ളി ടൗ​ണി​ലു​ണ്ടാ​യ അ​നി​ഷ്ട​സം​ഭ​വ​ത്തി​ൽ ത​ങ്ങ​ൾ​ക്കെ​തി​രെ പ്ര​തി​ഷേ​ധി​ച്ച​വ​ർ​ക്കെ​തി​രെ കേ​സെ​ടു​ക്ക​രു​തെ​ന്ന് ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം.​എ​ൽ.​എ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

ടി. ​സി​ദ്ദീ​ഖ് എം.​എ​ൽ.​എ​ക്കും ത​നി​ക്കു​മെ​തി​രെ ചി​ല​ർ അ​സ​ഭ്യം പ​റ​ഞ്ഞി​രു​ന്നു. ആ​ൾ​ക്കൂ​ട്ട​ത്തി​നി​ട​യി​ൽ സ്വാ​ഭാ​വി​ക​മാ​യ ഒ​രു പ്ര​തി​ക​ര​ണം മാ​ത്ര​മാ​ണ​ത്. കേ​സെ​ടു​ക്കാ​ൻ മാ​ത്രം അ​തി​ൽ ഒ​ന്നു​മി​ല്ല. എ​ന്നാ​ൽ, 100 പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തു​വെ​ന്നാ​ണ് പൊ​ലീ​സ് പ​റ​യു​ന്ന​ത്. പൊ​ലീ​സി​നോ​ട് പ​രാ​തി പ​റ​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ കേ​സെ​ടു​ക്കേ​ണ്ട ആ​വ​ശ്യ​മു​ദി​ക്കു​ന്നി​ല്ലെ​ന്നും ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം.​എ​ൽ.​എ പ​റ​ഞ്ഞു. ഇ​ക്കാ​ര്യം വ​യ​നാ​ട് എ​സ്.​പി​യെ​യും ഡി.​വൈ.​എ​സ്.​പി​യെ​യും അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്നും എം.​എ​ൽ.​എ പ​റ​ഞ്ഞു.

കേ​സു​ക​ൾ പി​ൻ​വ​ലി​ക്ക​ണ​ം -ബി​ഷ​പ്

മാ​ന​ന്ത​വാ​ടി: കാ​ട്ടാ​ന ച​വി​ട്ടി​ക്കൊ​ന്ന പോ​ളി​ന്റെ കു​ടും​ബ​ത്തി​ന് ന​ഷ്ട​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ട് പു​ൽ​പ​ള്ളി​യി​ൽ ജ​ന​ങ്ങ​ൾ ന​ട​ത്തി​യ പ്ര​തി​ഷേ​ധ​ത്തി​ന്റെ ഭാ​ഗ​മാ​യി ഉ​ണ്ടാ​യ അ​നി​ഷ്ട​സം​ഭ​വ​ങ്ങ​ളു​ടെ പേ​രി​ൽ പൊ​ലീ​സ് എ​ടു​ത്ത കേ​സു​ക​ൾ പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് മാ​ന​ന്ത​വാ​ടി ബി​ഷ​പ് മാ​ർ ജോ​സ് പൊ​രു​ന്നേ​ടം ആ​വ​ശ്യ​പ്പെ​ട്ടു. ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ ബി​ഷ​പ് ഹൗ​സ് സ​ന്ദ​ർ​ശി​ച്ച് മ​ട​ങ്ങി​യ​ശേ​ഷം മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കേ​സി​ന്റെ കാ​ര്യ​ത്തി​ൽ പൊ​ലീ​സ് അ​വ​ധാ​ന​ത​യോ​ടെ ചി​ന്തി​ച്ച് തീ​രു​മാ​ന​ങ്ങ​ൾ എ​ടു​ക്ക​ണം. ആ​സൂ​ത്രി​ത ആ​ക്ര​മ​ണ​മ​ല്ല, നി​യ​ന്ത്രി​ക്കാ​ൻ നേ​താ​ക്ക​ളി​ല്ലാ​ത്ത ജ​ന​ക്കൂ​ട്ട​ത്തി​ന്റെ വി​കാ​ര​പ്ര​ക​ട​ന​മാ​ണ് അ​വി​ടെ ന​ട​ന്ന​ത്. ഇ​തി​ന്റെ പേ​രി​ൽ കേ​സു​ക​ൾ എ​ടു​ത്താ​ൽ യു​വാ​ക്ക​ളു​ടെ ഭാ​വി​ക്കാ​ണ് ഭീ​ഷ​ണി​യാ​വു​ക. നി​യ​മം ന​ട​പ്പാ​ക്ക​ണം.

പ​ക്ഷേ, വേ​ട്ട​യാ​ടി നി​യ​മം ന​ട​പ്പാ​ക്ക​രു​ത്. ബി.​ജെ.​പി ജി​ല്ല പ്ര​സി​ഡ​ന്റി​ന്റെ വി​വാ​ദ പ​രാ​മ​ർ​ശ​ത്തെ കു​റി​ച്ചു​ള്ള ചോ​ദ്യ​ത്തി​ന് ഓ​രോ​രു​ത്ത​ർ​ക്കും പ​റ​യാ​നും നി​ല​പാ​ട് സ്വീ​ക​രി​ക്കാ​നു​മു​ള്ള സ്വാ​ത​ന്ത്ര്യ​മു​ണ്ടെ​ന്ന് മാ​ത്ര​മേ അ​തി​നെ കാ​ണു​ന്നു​ള്ളൂ​വെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഗ​വ​ർ​ണ​ർ വ​യ​നാ​ട്ടി​ലെ ജ​ന​ങ്ങ​ളു​ടെ ദുഃ​ഖ​ത്തി​ൽ പ​ങ്കു​ചേ​രാ​ൻ എ​ത്തി​യ​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മീ​ന​ങ്ങാ​ടി ബി​ഷ​പ് ഗീ​വ​ർ​ഗീ​സ് മാ​ർ സ്തേ​ഫാ​നോ​സും പ​ങ്കെ​ടു​ത്തു.

ക​ൽ​പ​റ്റ: പു​ല്‍പ​ള്ളി​യി​ലു​ണ്ടാ​യ അ​നി​ഷ്ട​സം​ഭ​വ​ങ്ങ​ളി​ല്‍ എം.​എ​ല്‍.​എ​മാ​രെ ആ​ക്ര​മി​ച്ചു​വെ​ന്ന പേ​രി​ല്‍ നാ​ട്ടു​കാ​ര്‍ക്കെ​തി​രെ കേ​സെ​ടു​ത്ത പൊ​ലീ​സ് ന​ട​പ​ടി അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്ന് അ​ഡ്വ. ടി. ​സി​ദ്ദീ​ഖ് എം.​എ​ല്‍.​എ പ​റ​ഞ്ഞു. നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധ​ത്തി​നി​ടെ ത​ങ്ങ​ളെ ആ​രും ആ​ക്ര​മി​ക്കു​ക​യോ കൈ​യേ​റ്റം ന​ട​ത്തു​ക​യോ ചെ​യ്തി​ട്ടി​ല്ലെ​ന്നും ആ​രു​ടെ പേ​രി​ലും ത​ങ്ങ​ള്‍ക്ക് പ​രാ​തി​യി​ല്ലെ​ന്നും എം.​എ​ല്‍.​എ പ​റ​ഞ്ഞു.

ക​ൽ​പ​റ്റ: കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പാ​ക്ക​ത്തെ കു​റു​വ സം​ര​ക്ഷ​ണ സ​മി​തി ജീ​വ​ന​ക്കാ​ര​ൻ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ ഉ​ത്ത​ര​വാ​ദി​യാ​യ വ​നം വ​കു​പ്പി​നും സ​ർ​ക്കാ​റി​നു​മെ​തി​രെ പ്ര​തി​ഷേ​ധിച്ചവ​ർ​ക്കെ​തി​രെ ജാ​മ്യ​മി​ല്ലാ വ​കു​പ്പു​ക​ൾ പ്ര​കാ​രം കേ​സെ​ടു​ത്ത ന​ട​പ​ടി​യി​ൽ സി.​പി.​ഐ എം.​എ​ൽ റെ​ഡ്സ്റ്റാ​ർ ജി​ല്ല ക​മ്മി​റ്റി പ്ര​തി​ഷേ​ധി​ച്ചു. മു​ഴു​വ​ൻ ക​ള്ള​ക്കേ​സു​ക​ളും പി​ൻ​വ​ലി​ക്ക​ണ​ം. സ്വാ​ഭാ​വി​ക വ​ന​ങ്ങ​ൾ സം​ര​ക്ഷി​ച്ചും വ​ന്യ​മൃ​ഗ​ങ്ങ​ൾ​ക്കാ​വ​ശ്യ​മാ​യ ജ​ല​ല​ഭ്യ​ത ഉ​റ​പ്പു​വ​രു​ത്തി​യും അ​ന​ധി​കൃ​ത റി​സോ​ർ​ട്ടു​ക​ളും ക്വാ​റി​ക​ളും ട്ര​ക്കി​ങ്ങു​ക​ളും നി​രോ​ധി​ച്ചും ജി​ല്ല​യി​ൽ രൂ​ക്ഷ​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന മ​നു​ഷ്യ-​വ​ന്യ​ജീ​വി സം​ഘ​ർ​ഷ​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​ര​ത്തി​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ളാ​ണ് സ​ർ​ക്കാ​റി​ന്റെ ഭാ​ഗ​ത്ത് നി​ന്നു​ണ്ടാ​വേ​ണ്ട​തെ​ന്നും ജി​ല്ല ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

ക​ല്‍പ​റ്റ: പു​ല്‍പ​ള്ളി​യി​ലു​ണ്ടാ​യ പ്ര​തി​ഷേ​ധ​ത്തി​ന്റെ പേ​രി​ല്‍ നാ​ട്ടു​കാ​ര്‍ക്കെ​തി​രെ പൊ​ലീ​സ് എ​ടു​ത്ത മു​ഴു​വ​ന്‍ കേ​സു​ക​ളും പി​ന്‍വ​ലി​ക്ക​ണ​മെ​ന്ന് സ്വ​ത​ന്ത്ര ക​ര്‍ഷ​ക സം​ഘം സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​ഡ്വ. എ​ന്‍. ഖാ​ലി​ദ് രാ​ജ ആ​വ​ശ്യ​പ്പെ​ട്ടു. വ​ന്യ​ജീ​വി ശ​ല്യ​ത്തി​നെ​തി​രെ പ്ര​തി​ഷേ​ധി​ച്ച​തി​ന്റെ പേ​രി​ല്‍ കേ​സെ​ടു​ത്ത​ത് കൊ​ടി​യ ധി​ക്കാ​ര​മാ​ണെ​ന്നും ഇ​തി​നെ​തി​രെ ഇ​നി​യും വ​ൻ പ്ര​ക്ഷോ​ഭ​ങ്ങ​ള്‍ ഉ​യ​രു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പു​ൽ​പ​ള്ളി: പു​ൽ​പ​ള്ളി​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന സം​ഘ​ർ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ർ​ഷ​ക​ർ​ക്കെ​തി​രെ കേ​സെ​ടു​ക്കു​ന്ന​തി​ൽ​നി​ന്ന് സ​ർ​ക്കാ​റും പൊ​ലീ​സും പി​ന്തി​രി​യ​ണ​മെ​ന്ന് കോ​ൺ​ഗ്ര​സ്​ പു​ൽ​പ​ള്ളി മ​ണ്ഡ​ലം ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. നി​ര​പ​രാ​ധി​ക​ളു​ടെ പേ​രി​ൽ ക​ള്ള​ക്കേ​സെ​ടു​ത്താ​ൽ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ക്കും. യ​ഥാ​ർ​ഥ പ്ര​തി​ക​ൾ വ​നം വ​കു​പ്പും വ​നം മ​ന്ത്രി​യു​മാ​ണെ​ന്നും അ​വ​ർ ആ​രോ​പി​ച്ചു.

Tags:    
News Summary - Public protest in Pulpally-A section to withdraw the case and the other side wants case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.