പ്രതി സുബൈർ
Posted On
date_range Updated On
date_range വീട്ടിൽ അതിക്രമിച്ചു കയറി സ്ത്രീയെ ഭീഷണിപ്പെടുത്തിയയാൾ പിടിയിൽ
കൽപറ്റ: വീട്ടിൽ അതിക്രമിച്ചു കയറി സ്ത്രീക്കെതിരെ വടിവാൾ വീശി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയയാൾ പിടിയിൽ. മുട്ടിൽ മാണ്ടാട് സ്വദേശിയായ നായ്ക്കൊല്ലി വീട്ടിൽ എം. സുബൈറിനെയാണ് (31) കൽപ്പറ്റ ഇൻസ്പെക്ടർ എസ്എച്ച് ഒ.എ. സായൂജ് കുമാറിന്റെ നേതൃത്വത്തിൽ പിടികൂടിയത്. മേയ് നാലിന് വൈകീട്ടോടെയാണ് സംഭവം. ഫോണിൽ വിളിച്ചു ശല്യം ചെയ്ത ഇയാളുടെ ഫോൺ നമ്പർ സ്ത്രീ ബ്ലോക്ക് ചെയ്തതിലുള്ള വിരോധത്തിൽ വീട്ടിൽ അതിക്രമിച്ചു കയറി ഭീഷണിപ്പെടുത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.