കർണാടകയിൽ മരിച്ച ആദിവാസി യുവാവിന്റെ മൃതദേഹം തിരിച്ചറിയാൻ കഴിയാത്ത വിധം

ക​ൽ​പ​റ്റ: ക​ർ​ണാ​ട​ക​യി​ലെ തോ​ട്ട​ത്തി​ൽ പ​ണി​ക്കു​പോ​യി ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച ആ​ദി​വാ​സി യു​വാ​വ് ബാ​ബു​വി​ന്റെ മൃ​ത​ദേ​ഹ​ത്തോ​ടും അ​വ​ഗ​ണ​ന. തി​രി​ച്ച​റി​യാ​ൻ​പോ​ലും ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹ​മെ​ന്ന് ബ​ന്ധു​ക്ക​ൾ ആ​രോ​പി​ച്ചു. തൃ​ക്കൈ​പ്പ​റ്റ മു​ണ്ടു​പാ​റ കോ​ള​നി​യി​ലെ ബാ​ബു​വാ​ണ് ന​ഞ്ച​ൻ​കോ​ട്ടെ തോ​ട്ട​ത്തി​ൽ പ​ണി​ക്കു​പോ​യി ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച​ത്. മീ​ന​ങ്ങാ​ടി​യി​ലെ ഇ​ഞ്ചി​ക്ക​ർ​ഷ​ക​രാ​ണ് ബാ​ബു​വി​നെ പ​ണി​ക്ക് കൊ​ണ്ടു​പോ​യ​ത്.

വ്യാ​ഴാ​ഴ്ച രാ​ത്രി ഏ​ഴി​ന് സ​ഹോ​ദ​രി​യെ ഫോ​ണി​ൽ വി​ളി​ച്ച് ചോ​മാ​ടി സ്വ​ദേ​ശി സ​ചി​ൻ എ​ന്ന​യാ​ൾ ബാ​ബു മ​രി​ച്ച​താ​യി അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് വാ​ർ​ഡ് മെം​ബ​റെ​യും പ്ര​മോ​ട്ട​റെ​യും ട്രൈ​ബ​ൽ ഓ​ഫി​സി​ലും വി​വ​രം അ​റി​യി​ച്ചു. പി​റ്റേ​ന്ന് ബ​ന്ധു​ക്ക​ൾ ന​ഞ്ച​ൻ​കോ​ട് ചെ​ന്ന് വി​വ​ര​ങ്ങ​ൾ അ​ന്വേ​ഷി​ച്ച​പ്പോ​ൾ ഷെ​ഡി​ൽ അ​ന​ക്ക​മി​ല്ലാ​തെ കി​ട​ക്കു​ന്ന​തു ക​ണ്ട ബാ​ബു​വി​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചി​രു​ന്നു​വെ​ന്നാ​ണ് പ​റ​ഞ്ഞ​ത്. ബ​ന്ധു​ക്ക​ൾ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യെ​ങ്കി​ലും അ​ന്നു മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ടം ചെ​യ്ത് വി​ട്ടു​കി​ട്ടി​യി​ല്ല. ശ​നി​യാ​ഴ്ച​യാ​ണ് മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ടം ന​ട​പ​ടി പൂ​ർ​ത്തി​യാ​ക്കി ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​കൊ​ടു​ത്ത​ത്.

എ​ന്നാ​ൽ, മൃ​ത​ദേ​ഹം ക​റു​ത്ത് തി​രി​ച്ച​റി​യാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലാ​യി​രു​ന്നു. കാ​ര​ണം അ​ന്വേ​ഷി​ച്ച​പ്പോ​ൾ മൃ​ത​ദേ​ഹം സൂ​ക്ഷി​ച്ച ​​ഫ്രീ​സ​റി​ന്റെ സ്വി​ച്ച് ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ർ ഓ​ണാ​ക്കാ​ത്ത​തി​നാ​ൽ സം​ഭ​വി​ച്ച പി​ഴ​വാ​ണെ​ന്നാ​ണ് അ​വ​ർ പ​റ​ഞ്ഞ​തെ​ന്ന് ബാ​ബു​വി​ന്റെ സ​ഹോ​ദ​രി രാ​ധ പ​റ​ഞ്ഞു. ഇ​ഞ്ചി​പ്പാ​ട​ത്ത് കൊ​ണ്ടു​പോ​യ ആ​ളു​ടെ ഫോ​ണി​ൽ വി​ളി​ക്കു​മ്പോ​ൾ അ​യാ​ളു​ടെ ഭാ​ര്യ​യാ​ണ് ഫോ​ൺ എ​ടു​ക്കു​ന്ന​തെ​ന്നും ഭ​ർ​ത്താ​വി​ന്റെ ന​മ്പ​ർ ത​രാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും ന​ൽ​കു​ന്നി​ല്ലെ​ന്നും രാ​ധ പ​റ​ഞ്ഞു.

ക​ൽ​പ​റ്റ: കാ​ട്ടു​നാ​യ്ക്ക വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട വ​യോ​ധി​ക​ൻ മ​ർ​ദ​​ന​മേ​റ്റ് സം​സാ​രി​ക്കാ​ൻ പോ​ലും ക​ഴി​യാ​തെ മാ​സ​ങ്ങ​ളാ​യി ദു​രി​ത​ജീ​വി​തം അ​നു​ഭ​വി​ക്കു​മ്പോ​ഴും ഒ​രു​വി​ധ അ​ന്വേ​ഷ​ണ​വും ന​ട​ത്താ​തെ അ​ധി​കൃ​ത​ർ. അ​മ്പ​ല​വ​യ​ൽ അ​മ്പു​കു​ത്തി പ​ട്ടി​യ​മ്പം ആ​ശാ​രി​മൂ​ല​യി​ൽ താ​മ​സി​ക്കു​ന്ന 65കാ​ര​നാ​യ ചി​മ്പ​നാ​ണ് ദു​രി​ത​ജീ​വി​തം ന​യി​ക്കു​ന്ന​ത്. ഇ​ഞ്ചി​പ്പാ​ട​ത്തെ കാ​ര്യ​സ്ഥ​നാ​യി​രു​ന്നു ചി​മ്പ​ൻ. പാ​ട​ത്തു​നി​ന്ന് ഇ​ഞ്ചി മോ​ഷ​ണം പോ​യി​രു​ന്നു. മോ​ഷ്ടാ​ക്ക​ളെ കു​റി​ച്ച് ചി​മ്പ​ൻ ഉ​ട​മ​ക്ക് സൂ​ച​ന ന​ൽ​കി.

ഇ​തി​ന്റെ പേ​രി​ൽ ആ​ഗ​സ്റ്റ് 31ന് ​രാ​ത്രി​യി​ൽ ഒ​രു സം​ഘം വീ​ട്ടി​ൽ ഒ​റ്റ​ക്ക് താ​മ​സി​ക്കു​ന്ന ചി​മ്പ​നെ മ​ർ​ദി​ച്ചു. പി​റ്റേ​ന്ന് പ​ക​ലാ​ണ് വീ​ട്ടി​ൽ അ​ബോ​ധാ​വ​സ്ഥ​യി​ൽ ചി​മ്പ​നെ കാ​ണു​ന്ന​ത്. ഉ​ട​നെ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും അ​വി​ടെ​നി​ന്ന് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കും ചി​കി​ത്സ​ക്കാ​യി കൊ​ണ്ടു​പോ​യി. മൂ​ന്ന​ര മാ​സ​ത്തെ ചി​കി​ത്സ​ക്കു ശേ​ഷ​മാ​ണ് വീ​ട്ടി​ലേ​ക്ക് കൊ​ണ്ടു​വ​ന്ന​ത്. ഇ​പ്പോ​ഴും ശ​രി​യാ​യ വി​ധ​ത്തി​ൽ സം​സാ​രി​ക്കാ​ൻ സാ​ധി​ക്കി​ല്ല. ഓ​ർ​മ​ക്ക് കു​റ​വും മ​റ്റ് ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളു​മു​ണ്ട്.

വീ​ട്ടു​കാ​രു​ടെ പ​രാ​തി​യി​ൽ അ​മ്പ​ല​വ​യ​ൽ പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചെ​ങ്കി​ലും ഇ​തു​വ​രെ പ്ര​തി​ക​ളെ ക​ണ്ടെ​ത്താ​നോ ന​ട​പ​ടി​ക​ളെ​ടു​ക്കാ​നോ സാ​ധി​ച്ചി​ട്ടി​ല്ലെ​ന്ന് ചി​മ്പ​ന്റെ മ​ക​ൾ ന​വ്യ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. ന​വം​ബ​ർ 15ന് ​ജി​ല്ല ക​ല​ക്‌​ട​ർ​ക്കും ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​ക്കും പ​രാ​തി ന​ൽ​കി. എ​ന്നി​ട്ടും ഇ​തു​വ​രെ ഒ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ട്ടി​ല്ല. ന​വ​കേ​ര​ള സ​ദ​സ്സി​ലും കു​ടും​ബം പ​രാ​തി കൊ​ടു​ത്തി​രു​ന്നു. അ​തി​ലും ഒ​രു തീ​രു​മാ​നം ഉ​ണ്ടാ​യി​ട്ടി​ല്ല.

ചി​മ്പ​ൻ ത​ന്നെ പ്ര​തി​ക​ളു​ടെ പേ​രു​പ​റ​ഞ്ഞാ​ൽ മാ​ത്ര​മേ അ​വ​രെ പി​ടി​കൂ​ടാ​ൻ ക​ഴി​യൂവെ​ന്നാ​ണ് പൊ​ലീ​സ് പ​റ​ഞ്ഞ​തെ​ന്നാ​ണ് ന​വ്യ പ​റ​യു​ന്ന​ത്. ഊ​രാ​ളി വേ​ട്ട​ക്കു​റു​മ​ൻ -പ​ട്ടി​ക​വ​ർ​ഗ വെ​ൽ​ഫെ​യ​ർ സൊ​സൈ​റ്റി നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്യു​ന്ന​തു​വ​രെ സ​മ​രം ന​ട​ത്തും. ജ​നു​വ​രി അ​ഞ്ചു മു​ത​ൽ അ​മ്പ​ല​വ​യ​ൽ പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് പ​ന്ത​ൽ കെ​ട്ടി അ​നി​ശ്ചി​ത​കാ​ല സ​ത്യ​ഗ്ര​ഹം ന​ട​ത്തു​മെ​ന്ന് സൊ​സൈ​റ്റി പ്ര​സി​ഡ​ന്റ് അ​ശോ​ക് കു​മാ​ർ, എ​ക്സി​ക്യൂ​ട്ടി​വ് അം​ഗം സി. ​മ​ണി​ക​ണ്ഠ​ൻ എ​ന്നി​വ​ർ അ​റി​യി​ച്ചു.

Tags:    
News Summary - Karnadaka plantation worker death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.