പിണങ്ങോട് മൂരിക്കാപ്പ് കുന്നിൽ തീപിടിച്ചപ്പോൾ
Posted On
date_range Updated On
date_range പിണങ്ങോട് മൂരിക്കാപ്പ് കുന്നിൽ തീപിടുത്തം
കൽപറ്റ: പിണങ്ങോട് മൂരിക്കാപ്പ് കുന്നിൽ തീപിടിച്ച് ഏക്കർകണക്കിന് പ്രദേശം കത്തിനശിച്ചു. ജനവാസമില്ലാത്ത ഭാഗത്താണ് തീ പടർന്ന് അടിക്കാടുകൾ നശിച്ചത്. ഞായറാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ് സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തിന് തീപിടിച്ചത്. കുന്നിന്റെ താഴ്വരയിൽ നൂറുകണക്കിന് വീടുകളുണ്ട്.
ഈ ഭാഗത്തേക്ക് തീ പടരുന്നത് നാട്ടുകാരുടെ സമയോചിത ഇടപെടലിലൂടെ തടയാൻ കഴിഞ്ഞതിനാൽ വൻ ദുരന്തം ഒഴിവായി. പിണങ്ങോട് ബ്രേവ് എമർജൻസി ടീമും (ബെറ്റ്) കൽപറ്റയിൽ നിന്നെത്തിയ അഗ്നിരക്ഷാ സംഘവും ചേർന്നാണ് തീയണച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.