representational image

മയക്കുമരുന്നു ശേഖരം പിടികൂടി; പിതാവും മകനും ഒളിവിൽ

ക​ൽ​പ​റ്റ: വി​ൽ​പ​ന​ക്കാ​യി വീ​ട്ടി​ൽ സൂ​ക്ഷി​ച്ച മ​യ​ക്കു​മ​രു​ന്ന്​ ശേ​ഖ​രം പി​ടി​കൂ​ടി. കോ​ട്ട​പ്പ​ടി കു​ന്ന​മം​ഗ​ലം കു​ന്നി​ലെ വീ​ട്ടി​ൽ​നി​ന്നാ​ണ്​ ഗു​ളി​ക, ക്രി​സ്​​റ്റ​ൽ രൂ​പ​ത്തി​ലു​ള്ള മ​യ​ക്കു​മ​രു​ന്നു​ക​ളും ഹ​ഷീ​ഷും 1170 പാ​ക്ക​റ്റ്​ നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ളും പി​ടി​കൂ​ടി​യ​ത്.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ​കു​ന്ന​മം​ഗ​ലം കു​ന്നി​ലെ പി. ​അ​ബ്​​ദു​ൽ​ക​ബീ​ർ (55), മ​ക​ൻ പി. ​അ​ബ്​​ദു​ൽ സു​ഹൈ​ൽ (29) എ​ന്നി​വ​ർ​ക്കെ​തി​രെ പൊ​ലീ​സ്​ കേ​സെ​ടു​ത്തു. ജി​ല്ല ​െപാ​ലീ​സ് മേ​ധാ​വി അ​ർ​വി​ന്ദ്​ സു​കു​മാ​റി​ന്​ ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ​ത്തു​ട​ർ​ന്ന്​ ജി​ല്ല നാ​ർ​കോ​ട്ടി​ക് സെ​ൽ ഡി​വൈ.​എ​സ്.​പി വി. ​ര​ജി​കു​മാ​റി​െൻറ നി​ർ​ദേ​ശാ​നു​സ​ര​ണം ജി​ല്ല ല​ഹ​രി​വി​രു​ദ്ധ സേ​നാം​ഗ​ങ്ങ​ളും മേ​പ്പാ​ടി എ​സ്.​ഐ വി.​പി. സി​റാ​ജും സം​ഘ​വും ന​ട​ത്തി​യ റെ​യ്​​ഡി​ലാ​ണ്​ മ​യ​ക്കു​മ​രു​ന്നു​ക​ൾ പി​ടി​കൂ​ടി​യ​ത്. പ്ര​തി​ക​ൾ​ക്കാ​യി പൊ​ലീ​സ്​ അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി.


Tags:    
News Summary - Drug collection seized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.