വയനാട്: അ​ഞ്ചു വ​യ​സ്സി​ല്‍ താ​ഴെ​യു​ള്ളവരുടെ സ​മ്പൂ​ര്‍ണ ആ​ധാ​ര്‍ എ​ൻ റോ​ള്‍മെ​ന്റ് പൂ​ർ​ത്തീക​രി​ച്ചു

ക​ൽ​പ​റ്റ: ജി​ല്ല​യി​ലെ അ​ഞ്ചു വ​യ​സ്സി​ല്‍ താ​ഴെ പ്രാ​യ​പ​രി​ധി​യി​ലു​ള്ള കു​ട്ടി​ക​ളു​ടെ സ​മ്പൂ​ര്‍ണ ആ​ധാ​ര്‍ എ​ൻ റോ​ള്‍മെ​ന്റ് പൂ​ർത്തി​യാ​ക്കി​യ കേ​ര​ള​ത്തി​ലെ ആ​ദ്യ ജി​ല്ല​യാ​യി വ​യ​നാ​ട്. ജി​ല്ല ക​ല​ക്ട​ര്‍ ഡോ. ​രേ​ണു​രാ​ജ് ചൊ​വ്വാ​ഴ്ച രാ​വി​ലെ 10ന് ​പൂ​താ​ടി അം​ഗ​ൻ​വാ​ടി​യി​ല്‍ പ്ര​ഖ്യാ​പി​ക്കും.

ജി​ല്ല ഭ​ര​ണകൂ​ട​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ കേ​ര​ള സം​സ്ഥാ​ന ഐ.​ടി മി​ഷ​ന്‍, അ​ക്ഷ​യ പ്രോജ​ക്ട്, വ​നി​ത ശി​ശു​വി​ക​സ​ന വ​കു​പ്പ്, ത​ദ്ദേ​ശ ഭ​ര​ണ വ​കു​പ്പ്, പ​ട്ടി​ക ജാ​തി-​പ​ട്ടി​ക വ​ര്‍ഗ വ​കു​പ്പ് തു​ട​ങ്ങി​യ വ​കു​പ്പു​ക​ളെ ഏ​കോ​പി​പ്പി​ച്ചാ​ണ് ജി​ല്ല​യി​ലെ അ​ഞ്ചു വ​യ​സ്സി​ല്‍ താ​ഴെ പ്രാ​യ പ​രി​ധി​യി​ലു​ള്ളവരുടെ ആ​ധാ​ര്‍ എ​ൻ റോ​ള്‍മെ​ന്റ് പൂ​ര്‍ത്തി​യാ​ക്കി​യ​ത്.

Tags:    
News Summary - Complete Aadhaar enrollment of children under-five

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.