അറസ്റ്റിലായ പ്രതികൾ
Posted On
date_range Updated On
date_range വാഹന പരിശോധനക്കിടെ ബൈക്ക് മോഷ്ടാക്കൾ പിടിയിൽ
കൽപറ്റ: ബൈക്ക് മോഷ്ടാക്കളെ കൽപറ്റ പൊലീസ് പിടികൂടി. ജൂൺ 12ന് ഇടപ്പെട്ടിയിൽനിന്ന് ബൈക്ക് കവർന്ന കേസിലെ മലപ്പുറം പുളിക്കൽ സിയാംകണ്ടത്തിലെ കെ. അജിത്ത് (20), താമരശ്ശേരി ചമലിലെ വി.ടി. സുധിൻ (21) എന്നിവരാണ് പിടിയിലായത്.
കൽപറ്റ വെള്ളാരംകുന്നിൽ വാഹന പരിശോധനക്കിടെയാണ് ഇവരെ പിടികൂടിയത്. നഷ്ടപ്പെട്ട ബൈക്കുകൾ കണ്ടെത്തി.
പൊലീസ് ഇൻസ്പെക്ടർ പി. പ്രമോദ്, സബ് ഇൻസ്പെക്ടർ പി.ജെ. ജെയിംസ്, അസി. സബ് ഇൻസ്പെക്ടർ എൻ.കെ. മണി, സീനിയർ സി.പി.ഒ എം.വി. അബ്ദുൽ മുബാറക്, സി.പി.ഒമാരായ എൽ.എ. ലിനിൻ രാജ്, എം.ബി. ബിഗേഷ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.