സുൽത്താൻ ബത്തേരി: അർബൻ ബാങ്ക് നിയമനത്തിൽ നേതാക്കൾ കോഴ വാങ്ങിയെന്ന ആരോപണത്തിൽ തുടങ്ങിയ കോൺഗ്രസിലെ ആഭ്യന്തര കലഹത്തിെൻറ ക്ലൈമാക്സിനായി കാത്ത് അണികൾ. കോൺഗ്രസ് നിയോഗിച്ച അന്വേഷണസമിതിയുടെ കണ്ടെത്തലുകൾ പുറത്തുവന്നാലും ആരുടെയൊക്കെ തലയുരുളുമെന്നതാണ് ഏവരും ഉറ്റുനോക്കുന്നത്.
ഇടതുസംഘടനകൾ വിഷയം രാഷ്ട്രീയ ആയുധമാക്കിയതോടെ കോൺഗ്രസും പ്രതിരോധത്തിലായി. ആരോപണവിധേയനായ ഐ.സി. ബാലകൃഷ്ണൻ എം.എൽ.എയുടെ ഓഫിസിലേക്ക് മാർച്ചും മറ്റും നടത്തി സമരം ശക്തമാക്കാനുള്ള തയാറെടുപ്പിലാണ് എൽ.ഡി.എഫ്. എം.എൽ.എയുടെ പി.എ. ബെന്നി കൈനിക്കലിനെതിരെയും സി.പി.എം ശക്തമായി രംഗത്തുണ്ട്.
കെ.പി.സി.സി അംഗമായിരുന്ന മുതിർന്ന കോൺഗ്രസ് നേതാവ് പൂതാടിയിലെ കെ.കെ. വിശ്വനാഥൻ മാസ്റ്റർ ബത്തേരിയിലെ നേതാക്കൾക്കെതിരെ രംഗത്തെത്തി. ആർ.പി. ശിവദാസിെൻറ പേരിൽ ഇറങ്ങിയ കത്തിൽ പറഞ്ഞിരിക്കുന്ന കോൺഗ്രസിലെ കോഴക്കാരിൽ കെ.കെ. വിശ്വനാഥൻ മാസ്റ്ററുടെ പേരുമുണ്ട്.
സുൽത്താൻ ബത്തേരിയിലെ മൂന്ന് നേതാക്കളാണ് കത്തിന് പിന്നിലെന്നും കോടികൾ സമ്പാദിക്കാൻ ഇവർ സി.പി.എമ്മുമായി കൂട്ടുകൂടി കച്ചവടം തുടങ്ങിയിട്ട് കാലങ്ങൾ കുറെയായെന്നും വിശ്വനാഥൻ മാസ്റ്റർ പറഞ്ഞു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ അമ്പലവയൽ ഡിവിഷനിൽനിന്ന് ജില്ല പഞ്ചായത്തിലേക്ക് മത്സരിച്ച തന്നെ തോൽപിച്ചത് കോൺഗ്രസിലെ മൂന്ന് നേതാക്കന്മാരാണ്. അമ്പലവയൽ പഞ്ചായത്തും സുൽത്താൻ ബത്തേരി നഗരസഭ ഭരണവും ഇവർ സി.പി.എമ്മിന് വിൽക്കുകയായിരുന്നു. ഡി.സി.സി പ്രസിഡൻറിന് സർവ പിന്തുണയും അദ്ദേഹം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.