ബിജു വർഗീസ് ആളുകൾക്ക് ടോക്കൺ നൽകുന്നു
Posted On
date_range Updated On
date_range ആക്ഷൻ ഹീറോ ബിജു
പുൽപള്ളി: ടൗണിലെ ബാങ്കുകൾക്ക് മുന്നിലെ തിരക്ക് ഒഴിവാക്കാൻ ഹോംഗാർഡിെൻറ സേവനം മാതൃകാപരം.
പുൽപള്ളി പൊലീസ് സ്റ്റേഷനിലെ ബിജു വർഗീസാണ് ടൗണിലെ തിരക്കേറെയുള്ള ബാങ്കുകൾക്ക് മുന്നിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തുന്നത്.
രാവിലെ എട്ടുമുതൽ കനറാ ബാങ്ക്, സൗത്ത് ഇന്ത്യൻബാങ്ക് എന്നിവയുടെ മുന്നിൽ ബിജു വർഗീസിനെ കാണാം. ട്രാഫിക് ഡ്യൂട്ടിക്കൊപ്പം ബാങ്കിൽ കയറാനുള്ള ടോക്കണും മറ്റും മിക്ക ദിവസങ്ങളിലും ഇദ്ദേഹമാണ് നൽകുന്നത്.
ആളുകളെ സാമൂഹിക അകലത്തിൽ നിർത്താനും ശ്രമിക്കുന്നു.
കൂടുതൽ തിരക്കുള്ള ദിവസങ്ങളിൽ ബിജുവിെൻറ പ്രവർത്തനം മാതൃകാപരമാണെന്ന് നാട്ടുകാരും സാക്ഷ്യപ്പെടുത്തുന്നു. അതേസമയം, ബാങ്കിലെ തിരക്കൊഴിവാക്കാൻ കൂടുതൽ കൗണ്ടറുകൾ ആരംഭിച്ചിട്ടുണ്ട്.
പെൻഷൻ കാർക്കും സാധാരണ ഇടപാടുകാർക്കും വെവ്വേറെ കൗണ്ടറുകൾ ഒരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.