കൽപറ്റ: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജ് യാത്ര ആഗ്രഹിക്കുന്നവർക്ക് അപേക്ഷ സമർപ്പിക്കാൻ സംസ്ഥാന ഹജ്ജ് കമ്മിറ്റി ട്രെയ്നർമാരുടെ നേതൃത്വത്തിൽ ജില്ലയിൽ വിപുലമായ സംവിധാനങ്ങൾ ഒരുക്കി. അക്ഷയ കേന്ദ്രങ്ങൾ, ജനസേവന കേന്ദ്രങ്ങൾ എന്നിവ വഴിയും അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഹജ്ജ് കമ്മറ്റി നിയോഗിച്ച ട്രെയ്നർമാർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ അപേക്ഷകർക്ക് മാർഗനിർദേശങ്ങൾ നൽകാൻ സജ്ജമായിട്ടുണ്ട്. ഹജ്ജ് കമ്മിറ്റി ട്രെയ്നർമാരുടെ നേതൃത്വത്തിൽ മാനന്തവാടി, മുട്ടിൽ എന്നിവിടങ്ങളിൽ പ്രത്യേക ഹെൽപ് ഡെസ്ക് സൗകര്യം ഒരുക്കിയിട്ടുണ്ട്.
ഹജ്ജ് കമ്മിറ്റി ഓഫ് ഇന്ത്യയുടെ വെബ്സൈറ്റിലൂടെയോ മൊബൈൽ അപ്ലിക്കേഷൻ വഴിയോ അപേക്ഷ നൽകാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 30 ആണ്. അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പ് ഹജ്ജ്നി ർദേശങ്ങൾ കൃത്യമായി വായിക്കണം. ഒരു കവറിൽ പരമാവധി നാല് മുതിർന്നവർ, കൂടെ രണ്ടു കുട്ടികൾക്ക് വരെ (2023 ആഗസ്റ്റ് രണ്ടിനുള്ളിൽ രണ്ടു വയസ് കണക്കാക്കി ) അപേക്ഷിക്കാം. അപേക്ഷകർക്ക് സൗകര്യപ്രദമായ രണ്ട് എംബാർക്കേഷൻ പോയന്റുകൾ മുൻഗണനാക്രമത്തിൽ അപേക്ഷയിൽ രേഖപ്പെടുത്താം. കേരളത്തിൽ കോഴിക്കോട്, കണ്ണൂർ, കൊച്ചി എമ്പാർക്കേഷനുകൾ ആണുള്ളത്.
ഓരോ അപേക്ഷകന്റെയും ബ്ലഡ് ഗ്രൂപ്, ഫോൺ നമ്പർ, പാൻ കാർഡ് നമ്പർ, ആധാർ നമ്പർ, വിദ്യാഭ്യാസ യോഗ്യത, നോമിനിയുടെ പേര്, അഡ്രസ്, ഫോൺ നമ്പർ എന്നീ വിവരങ്ങളും രേഖപ്പെടുത്തണം. എൻ.ആർ.ഐ കാർക്ക് പാസ്പോർട്ട് സമർപ്പിക്കേണ്ട അവസാന തീയതി ശവ്വാൽ പത്ത്. ഹജ്ജിന് അവസരം ലഭിച്ചാൽ പ്രത്യേകം അപേക്ഷ നൽകണം.
കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9961083361 (ജില്ല ട്രെയ്നർ).
മറ്റു ട്രെയ്നർമാർ: നൗഷാദ് മണ്ണാർ, പള്ളിക്കൽ (8547227655), മുസ്തഫ ഹാജി, മുട്ടിൽ (9447345377), മൊയ്തു മാസ്റ്റർ, കണിയാമ്പറ്റ (9605699034), നാസർ കേളോത്ത്, കൂളിവയൽ (6238370916), മൊയ്തൂട്ടി മൗലവി, കാരക്കമല, (9745254264), അബൂബക്കർ, മുണ്ടേരി (95447 94256), അബൂബക്കർ, കൽപറ്റ(9447855046), ഇസ്മായിൽ മൗലവി (9895030040).
1. പാസ്പോർട്ട് (2023 മാർച്ച് പത്തിനോ അതിന് മുമ്പോ ഇഷ്യൂ ചെയ്ത 2024 ഫെബ്രുവരി മൂന്നുവരെ കാലാവധിയുള്ള മെഷീൻ റീഡബിൾ പാസ്പോർട്ടായിരിക്കണം).
2. കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റ് : അംഗീകൃത കോവിഡ് 19 വാക്സിൻ സർട്ടിഫിക്കറ്റ്, അപേക്ഷക്ക് വാക്സിനേഷൻ സർട്ടിഫിക്കറ്റ് നിർബന്ധമില്ല. യാത്രയുടെ ഒരു മാസം മുമ്പ് സർട്ടിഫിക്കറ്റുകൾ അപ്ലോഡ് ചെയ്താൽ മതിയാകും.
3. വെള്ള പശ്ചാത്തലത്തിൽ 70 ശതമാനം മുഖം വ്യക്തമാകുന്ന ഏറ്റവും പുതിയ പാസ്പോർട്ട് സൈസ് ഫോട്ടോ.
4. കവർ ഹെഡിന്റെ ക്യാൻസൽ ചെയ്ത ചെക്ക് / പാസ് ബുക്കിന്റെ കോപ്പി (അക്കൗണ്ട് ഹോൾഡറുടെ പേര്, ബാങ്കിന്റെ പേര്, അക്കൗണ്ട് നമ്പർ, ഐ.എഫ്.എസ്.സി കോഡ് എന്നിവ വ്യക്തമായിരിക്കണം),
5. മേൽവിലാസത്തിനുള്ള രേഖ (അപേക്ഷകന്റെ സ്ഥിരം മേൽവിലാസം പാസ്പോർട്ടിൽ ഉള്ളത് തന്നെയാണെങ്കിൽ പ്രൂഫ് ആയി പാസ്പോർട്ട് മതി. അതിൽ വ്യത്യാസം ഉണ്ടെങ്കിൽ ആധാർ, ബാങ്ക് പാസ് ബുക്ക്, വോട്ടർ ഐഡി തുടങ്ങിയ ഏതെങ്കിലും ഒന്ന് സ്വയം സാക്ഷ്യപ്പെടുത്തി സമർപ്പിക്കേണ്ടതാണ്).
6. കഴിഞ്ഞ മൂന്നു മാസത്തെ യൂട്ടിലിറ്റി ബിൽ, വൈദ്യുതി ബിൽ, ടെലിഫോൺ ബിൽ, വാട്ടർ ബിൽ, ഗ്യാസ് കണക്ഷൻ പ്രൂഫിന്റെ കോപ്പി എന്നിവ അപ്ലോഡ് ചെയ്യണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.