ഗൂഡല്ലൂർ: വർധിച്ചുവരുന്ന വന്യമൃഗ ഭീഷണി തടയാൻ ഫലപ്രദമായ നടപടികൾ എടുക്കാത്ത വനം വകുപ്പിന്റെ ജനദ്രോഹ നടപടികളിൽ പ്രതിഷേധിച്ച് ജനാധിപത്യ രീതിയിൽ ജനകീയ സമരം നടത്തുന്നവരെ പിന്തിരിപ്പിക്കാൻ ആവശ്യമില്ലാതെ കേസെടുത്ത് അറസ്റ്റ് ചെയ്യാൻ ശ്രമിക്കുന്ന വനം വകുപ്പിന്റെയും പൊലീസിന്റെയും നടപടിയിൽ ഗൂഡല്ലൂർ മക്കൾ ഇയക്കം പ്രതിഷേധം രേഖപ്പെടുത്തി.
ഇക്കഴിഞ്ഞ ഏതാനും ദിവസങ്ങളിൽ ദേവർഷോല പഞ്ചായത്തിൽപ്പെട്ട പാടന്തറ ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ ഇരുപതോളം കന്നുകാലികളെ കടുവ കൊന്നുതിന്നിരുന്നു. കൂടാതെ ജനവാസ കേന്ദ്രങ്ങളിലും കൃഷിയിടങ്ങളിലും ആനക്കൂട്ടങ്ങൾ വർധിച്ച് ജനങ്ങളുടെ നിത്യ ജീവിതത്തിനുതന്നെ വലിയ ദുരിതങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു.
ഇതിനെതിരെ ഫലപ്രദമായ നടപടികൾ എടുക്കാത്തതിൽ പ്രതിഷേധിച്ച് പാടന്തറയിൽ പ്രവർത്തിക്കുന്ന ജനകീയ കൂട്ടായ്മ പ്രവർത്തകർ നിരാഹാരങ്ങളും മറ്റും സംഘടിപ്പിച്ചിരുന്നു. ചില യുവാക്കൾക്കെതിരെ കേസെടുത്ത് കഴിഞ്ഞദിവസം രണ്ടുപേരെ അറസ്റ്റ് ചെയ്തിരുന്നു. കോടതി ജാമ്യം നൽകിയെങ്കിലും ഇത് അംഗീകരിക്കാൻ കഴിയില്ലെന്നാണ് നേതാക്കൾ അറിയിച്ചത്. ജനങ്ങളുടെ രക്ഷകരാകേണ്ടവർതന്നെ ഒറ്റുകാരാവുന്നതായും അവർ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.